൩൬൫
എഴുപത്തട്ടാം പ്രകരണം മൂന്നാം അധ്യായം
ന്നായി പർവ്വദിവസങ്ങളിൽ പർവ്വതങ്ങളെ പൂജിക്കുകയും വേണം. ഇതിനെപ്പറഞ്ഞതുകൊണ്ടു തന്നെ മൃഗസംഘങ്ങൾ പക്ഷിസഘങ്ങൾ , മുതലകൾ എന്നിവയിൽ നിന്നുള്ള ഭയത്തിന്റെ പ്രതിവിധികളും പറഞ്ഞു കഴിഞ്ഞു. സർപ്പഭയമുണ്ടാകുന്ന കാലത്തു വിഷഹാരികൾ മന്ത്രങ്ങളെക്കൊണ്ടും ഔഷധങ്ങളെക്കൊണ്ടും അതിനു പരിഹാരം ചെയ്യണം. അല്ലെങ്കിൽ പൌരന്മാർ സംഘമായിച്ചേർന്നു കണ്ണിൽപ്പെട്ട സർപ്പങ്ങളെയെല്ലാം കൊല്ലണം.അഥർ വ്വ വേദഞ്ജന്മാർ സർപ്പങ്ങൾക്ക് ആഭിചാരം ചെയ്കയും വേണം . പർവ്വദിവസങ്ങളിൽ സർപ്പപൂജകളും ചെയ്യിക്കണം . ഇതുകൊണ്ടുതന്നെ ജലജീവികളിൽനിന്നുള്ള ഭയത്തിന്റെ പ്രതീകാരങ്ങളും പറയപ്പെട്ടു . രക്ഷസ്സുകളിൽനിന്ന് ഭയമുണ്ടകുമ്പോൾ അഥർവ്വയോഗജ്ഞന്മാരും മായായോഗജ്ഞന്മാരും രക്ഷോഘ്നങ്ങളായ കർമ്മങ്ങളെ ചെയ്യണം . പർവ്വങ്ങളിൽ വിതദ്ദിയിൽ( തറ ), ഛത്രം, ഉല്ലോപിക (ഒരുതരം അപ്പം), ഹസ്തപതാക(ചെറു കൊടി ), ഛാഗോപഹാരം (ആടിനെ അറുത്തു ബലികൊടുക്കുക) എന്നിവയെക്കൊണ്ട് ചൈത്യപൂജകൾ ചെയ്യിക്കണം . എല്ലാ വിധത്തിലുള്ള രക്ഷോബാധകൾ നേരിടുമ്പോഴും ആളുകൾ "നിങ്ങൾക്കു ഹവിസ്സിനെ ബലിതരാം " എന്നിങ്ങനെ പറഞ്ഞു കൊണ്ടു വേണം രാപ്പകൽ സഞ്ചരിക്കുവാൻ . എല്ലാവിധഭയങ്ങളിലും പീഢുതരായ ജനങ്ങലെ രാജാവു പിതാവെന്നപ്പോലെ അനുഗ്രഹിക്കണം.
ദൈവികാപൽപ്രതീകാരം
ചെയ്തിടും സിദ്ധതാപസർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.