താൾ:Koudilyande Arthasasthram 1935.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


  ൩൬൩

എഴുപത്തെട്ടാംപ്രകരണം മൂന്നാംഅധ്യായം


  ദുർഭിക്ഷം ബാധിക്കുന്ന കാലത്തു രാജാവ് പ്രജകളെ ബീജങ്ങളും( കൃഷിക്കുവേണ്ട വിത്തുകൾ) അന്നവും കൊടുത്തു സഹായിക്കുകയും , അവർക്ക് അനുഗ്രഹം നൽകുകയും ചെയ്യണം. കോട്ടപണിയുക, ചിറകെട്ടുക എന്നീ മരാമത്തുൾ ദുർഭിക്ഷകാലത്ത് പ്രജകൾക്ക് ഭക്ഷണം കെടുത്ത് അവരെക്കൊണ്ട് നടത്തിക്കുകയോ ഭക്തസംവിഭാഗം(ചോറ് പകർന്ന് കൊടുക്കുക) ദേശനിക്ഷേപം (ദേശത്തുള്ള ധനവാന്മാരുടെ കയ്യിൽ പ്രജകളെ ഏല്പിക്കുക) എന്നിവ ചെയ്കയോ മിത്രങ്ങളായിട്ടുള്ള രാജാക്കന്മാരുടെ സാഹായം ആവശ്യപ്പെടുകയോ കുർശനം (കൂടുതൽ നികുതി പിരിച്ചു ധനവാന്മാരെ കൃശന്മാരാക്കുക),വമനം (ധനവാന്മാരുടെ കയ്യിൽ കെട്ടിയിരിപ്പുള്ള ധനം പുറത്തു വരുത്തിക്കുക)എന്നിവ ചെയ്കയോ വേണം $.അതല്ലെങ്കിൽ ദുർഭിക്ഷകാർലത്തു രാജാവു തന്റെ പ്രജകളോടുംകുടി,ധാരാളം സസ്യങ്ങൾ വിളഞ്ഞുണ്ടായിട്ടള്ള അന്യരാജ്യത്തേയക്കു പോക്കുന്നതിന്നും വിരോധമില്ല, സമുദ്രത്തിന്റെയോ കായലുകളുടേയോ തീരപ്രദേശങ്ങളിൽ താമസിക്കുക,സേതുക്കളിൽധാന്യങ്ങ,ശാകങ്ങൾ , മുലങ്ങൾ,ഫലങ്ങൾ , എന്നിവ കൃഷിചെയ്തുണ്ടാക്കക,മൃഗപശുപക്ഷിവ്യാളമത്സ്യങ്ങളെ ദുർഭിക്ഷകാലത്തു രാജാവിനു ചെയ്യവുന്നതാണ്.
  മൂഷികഭയമുണ്ടാകുന്ന കാലത്തു പൂച്ചകളെയും കീരികളെയും ധാരാളമായി നാട്ടിൽ സഞ്ചരിക്കുവാൻ വിടണം .അവയെരിടിക്കുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് പ

$കർശനമെന്നാൽ തൽക്കാലം നാട്ടിൽ ഉപയോഗമില്ലാതെ ജനങ്ങളെ ദേശാന്തരത്തേയ്ക്കയച്ചു ജനസംഖ്യ ചുരുക്കുകയും വമനമെന്നതു സുഭിക്ഷമുള്ള അന്യരാജ്യത്തെയ്ക്കു ജനങ്ങളെ അയയ്ക്കുകയുമാണെന്ന് ഒരുവ്യാഖ്യാതാവു പറയുന്നു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/374&oldid=162390" എന്ന താളിൽനിന്ന് ശേഖരിച്ചത്