താൾ:Koudilyande Arthasasthram 1935.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൬ കണ്ടകശോധനം നാലാമധികരണം

നെ അതിക്രമിച്ചു നടന്നാൽ പന്ത്രണ്ടു പണം ദണ്ഡം .ദേശം ,ജാതി,ഗോത്രം ,ചരണം (ശാഖ),മൈഥുനം(ദ്വന്ദ്വഭാവം)എന്നിവയ്ക്കു യോജിച്ചവിധത്തിൽ വേണം അവർ കാണികളെ വിനോദിപ്പിക്കുവാൻ.
   കുശീലവന്മാരെപ്പറഞ്ഞതുകൊണ്ട് ചാരണന്മാരെയും ഭിക്ഷുകന്മാരെയും പറഞ്ഞുകഴിഞ്ഞു . അവരുടെ അപരാധങ്ങളിൽ ധർമ്മസ്ഥന്മാർ എത്ര പണം അപരാധം വിധിക്കുന്നുവോ അത്ര അടി ഇരുമ്പുവടികൊണ്ടടിക്കുകയാണ് അവർക്ക് ദണ്ഡം .
     ഇവിടെപ്പറഞ്ഞതു കഴിച്ച്ശേഷമുള്ള  ശില്പികളുടെ കർമ്മങ്ങൾക്കുള്ല വേതനം ഊഹം കൊണ്ട് കല്പിക്കേണ്ടതാണ്. 
                          വാണിജകാരുകശീലവ-
                         ഭികിഷുകകഹക്ഷാദ്യർ  പീഡകത്വത്താൽ 
                       ചോരാഖ്യ കൈവരാത്തൊരു 
                ചോരന്മാ, രവരെ വാരണം ചെയ്യവൂ
   ------------------------------------------------------------


                                   രണ്ടാം അധ്യായം  
                       ---------------
                          എഴുപത്തിയേഴാം പ്രകരണം.
                          വൈദേഹകരക്ഷണം .
സംസ്ഥാധ്യക്ഷൻ  പണ്യസംസ്ഥയിൽ  (പണ്യശാവലയിൽ ) ജനങ്ങൾ കൊണ്ടുവരുന്നവയും  അവരുടെ വകയാണെന്നു തെളിയിക്കപ്പെട്ടവയുമായ പുരാണഭാണ്ഡങ്ങൾ . 












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/367&oldid=162383" എന്ന താളിൽനിന്ന് ശേഖരിച്ചത്