താൾ:Koudilyande Arthasasthram 1935.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൫


എഴുപത്തേഴാം പ്രകരണം രണ്ടാംഅധ്യായം

ന്നവന്നു്അതിന്ആറിലൊരംശം ലഭിക്കും. അറിയിച്ചവൻ രാജഭൃതകനാണെങ്കിൽ പന്ത്രണ്ടിലൊരംശമേ ലഭിക്കുകയുള്ളു നിധികിട്ടിയത്. ലക്ഷത്തിനു മേൽ വരുന്ന പക്ഷം അതു രാജാവിനു ചേരേണ്ടതാണ്. അതിൽക്കുറഞ്ഞുള്ള നിധികിട്ടിയാൽ കിട്ടിയതിന്റെ ആറിലൊരംശം രാജാവിനു കൊടുക്കണം. എന്നാൽ പൌർവ്വപുരിഷികമായ (പൂർവ്വപുരുഷൻമ്മാർ സൂക്ഷിച്ചുവച്ച) ഒരു നിധി ശുചിയായി ഒരു ജാനപദനു കിട്ടിയാൽ അതു തന്റേതാണെന്ന് തെളിയിക്കുന്നപക്ഷം അതു മുഴുവനും അവന് എടുക്കാവുന്നതാണ്. തന്റേതാണെന്നു തെളിയിക്കാത്തപക്ഷം അവനു അഞ്ഞൂറു പണം ദണ്ടം . പ്രാണബാധകരമായ രോഗത്തെ രാജാവിനെ അറിയിക്കാതെ ചികിത്സിക്കുന്ന ചികിത്സകനു രോഗി മരിച്ചുപോയാൽ പൂർവ്വസാഹസം ദണ്ടം .കർമ്മാപരാധം (ചികിത്സയിലുള്ള നോട്ടക്കുറവ്) കൊണ്ടു മരണം സംഭവിച്ചാൽ മധ്യമസാഹസം ദണ്ഡം. മർമ്മസ്ഥാനത്തു അപകടമായവിധം ശസ്ത്രക്രിയചെയ്താൽ അതിനെ ദണ്ഡപാരുഷ്യമായിട്ടു വിചാരിക്കണം . *

         കുശീലവന്മാർ വർഷക്കാലം മുഴുവൻ  ജനപദങ്ങളിൽ  സഞ്ചരിക്കാതെ ഒരു സ്ഥലത്ത് താമസിക്കേണ്ടതാണ്. ഒരുവൻ ചെയ്യുന്ന അതിരുകവിഞ്ഞ കാമദാനത്തെ (പ്രീതികൊണ്ടുള്ള സമ്മാനത്തെ ) യും ഒരുത്തന്നായിട്ടുവരുന്ന വരുന്ന അതിപാതത്തെ (നഷ്ടത്തെ )യും അവർ വർജ്ജിക്കണം . ഇതി

   *ഇപ്രകാരം ചെയ്യൂ വൈദ്യന്റെ മേൽ അഭിയോഗം നടത്തുകയും ശസ്ത്രക്രിയാദോഷംകൊണ്ടു രോഗിയുടെ ഏതവയവം മുറിഞ്ഞുപോയോ വൈദായന്റെ ആ അവയവം ഛേദിക്കുകയും ചെയ്യെണമെന്നു താല്പര്യം .  












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/366&oldid=162382" എന്ന താളിൽനിന്ന് ശേഖരിച്ചത്