ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൭൭
എഴുപത്തേഴാം പ്രകരണം രണ്ടാം അധ്യായം (പഴയ ചരക്കുകൾ ) ആധാനമായി വാങ്ങുകയും വിൽക്കുകയും ചെയ്യണം. അളവിലും തൂക്കത്തിലും വ്യാജം വരാതിരിപ്പാൻ വേണ്ടി തുലമാനഭാണ്ഡങ്ങളെ പരിശോധിക്കുകയും വേണം . പാരിമാണി , ദ്രോണം എന്നിവയ്ക്കു് അരർപ്പാലം കുറഞ്ഞോ കൂടിയോ ഇരിക്കുന്നതിൽ ദോഷമില്ല; ഒരു പലം കുറവോ കൂടുതലോ ഉണ്ടായിരുന്നാൽ അവകൊണ്ട് വ്യവഹരിക്കുന്നുലെന്ന് പന്ത്രണ്ടുപണം ദണ്ഡം. ഇതുകൊണ്ട് ഒരു പലത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറഞ്ഞു കഴിഞ്ഞു . തുലാക്കോലിൽ ഒരു കർഷം തൂക്കം കുറഞ്ഞു കൂടിയോ ഇരിക്കുന്നതിൽ കുറ്റമില്ല;രണ്ടു കർഷം കുറവോ കൂടുതലോ ഉണ്ടായാൽ ആറു പണം ദണ്ഡം. ഇതുകൊണ്ട് കർഷത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറയപ്പെട്ടു. ആഢകത്തിനു അരക്കർഷം കുറഞ്ഞോ കൂടിയോ ഇരിക്കുന്നത് ദോഷമല്ല; ഒരു കർഷം കുറഞ്ഞോ കൂടിയോ ഇരുന്നാൽ മൂന്നുപണം ദണ്ഡം. ഇതുകൊണ്ട് കർഷത്തിനു മേൽപ്പോട്ടുള്ള കൂടുതൽ കുറവുകളിലെ ദണ്ഡവൃദ്ധി പറഞ്ഞുകഴിഞ്ഞു . ഇതിൽ നിന്നു മറ്റു പലതരത്തിലുള്ള തുലാമാനങ്ങളുടെ കാർയ്യം അനുമിച്ചുകൊള്ളണം. കൂടുതലായിട്ടുള്ള തുലാമാനങ്ങളെ ക്കൊണ്ട് ചരക്കുകൾ വാങ്ങി കുറവായിട്ടുള്ള തുലാമാനങ്ങളെക്കൊണ്ട് വിൽക്കാവുന്നു്മേൽപ്പറഞ്ഞ ദണ്ഡങ്ങൾ തന്നെ ഇരട്ടിയായിട്ടു വിധിക്കേണ്ടതാണ്. ഗണ്യപണ്യങ്ങളിൽ (എണ്ണി വിൽക്കേണ്ട വസ്തുക്കളിൽ ) വിലയുടെ എട്ടിലൊരംശം അപഹരിക്കുന്നുവെന്നു തൊണ്ണൂറ്റിയാറുപണം ദണ്ഡം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.