താൾ:Koudilyande Arthasasthram 1935.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൫൦
കണ്ടകശോധനം
നാലാമധികരണം
 

കുറയ്ക്കുകയും, വേതനത്തിന്റെ ഇരട്ടിദണ്ഡം വസൂലാക്കുകയും വേണം. ഭ്രേഷം, ഉപനിപാതം എന്നിവയൊഴിച്ചു് വല്ല കാരണങ്ങളാലും വരുന്ന നാശവും നഷ്ടവും അവർ വകവച്ചു കൊടുക്കുകയും വേണം. നിൎദ്ദേശത്തിന്നു വിപരീതമായി പ്രവൃത്തി ചെയ്താൽ വേതനം നശിക്കുകയും, അതിന്റെ ഇരട്ടി ദണ്ഡം കൊടുക്കേണ്ടിവരികയും ചെയ്യും.

തന്തുവായന്മാർ (നെയ്ത്തുകാർ) വസ്ത്രം മുതലായതു നെയ്തുകൊടുക്കുമ്പോൾ ഏറ്റുവാങ്ങിയ നൂലിന്റെ തൂക്കത്തെക്കാൾ നെയ്തതിന്റെ തൂക്കം പത്തുപലത്തിന്നു പതിനൊന്നുപലമായിട്ടു വൎദ്ധിപ്പിച്ചുകൊടുക്കണം. ഈ വൃദ്ധിയിൽ കുറവുവന്നാൽ കുറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. നെയ്ത നൂലിന്ന് എത്ര വിലയുണ്ടോ അത്രയാണ് വാനവേതനം (നെയ്ത്തുകൂലി). ക്ഷൌമം, കൌശേയം എന്നീ പട്ടുകൾക്കു നൂലിന്നുള്ള വിലയുടെ ഒന്നുക്കൊന്നരവീതവും പത്രോൎണ്ണ, കംബളം, ദുകുലം എന്നിവയ്ക്കു വിലയുടെ ഇരട്ടിയുമാണ് നെയ്ത്തുകൂലി. നെയ്തുകൊടുത്ത വസ്ത്രം മാനഹീന(പറഞ്ഞതിനേക്കാൾ വലുപ്പം കുറഞ്ഞത്) മായാൽ വലുപ്പത്തിൽ എത്ര അംശം കുറവുണ്ടോ അത്ര അംശം വേതനത്തിലും കുറയ്ക്കുകയും, അതിന്റെ ഇരട്ടി ദണ്ഡം വാങ്ങുകയും ചെയ്യണം. തുലാഹീന(തൂക്കം കുറഞ്ഞതു്) മായാൽ കുറഞ്ഞതിന്റെ നാലിരട്ടി ദണ്ഡം. സൂത്രപരിവൎത്തനം (നൂൽമാറ്റുക) ചെയ്താൽ വിലയുടെ ഇരട്ടി ദണ്ഡം. ഇതിനെപ്പറഞ്ഞതുകൊണ്ടുതന്നെ ദ്വിപടവാനവും (ഈരെഴനെയ്ത്തു) പറഞ്ഞുകഴിഞ്ഞു.

ഊൎണ്ണാവാനത്തിൽ (രോമം കൊണ്ടുള്ള നെയ്ത്തു) തുലാത്തിന്നഞ്ചുപലംവീതം വിഹനനച്ഛേദവും (ശ്രദ്ധീകരിക്കുമ്പോഴുള്ള കുറവ്) അത്രതന്നെ രോമച്ഛേദവും (നെയ്യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/361&oldid=216994" എന്ന താളിൽനിന്ന് ശേഖരിച്ചത്