ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കണ്ടകശോധനം. നാലാമധികരണം
-------------------------
ഒന്നാം അധ്യായം ---------------- എഴുപത്താറാം പ്രകരണം കാരുകരക്ഷണം
പ്രദേഷടാക്കന്മാർ മുന്നുപേരോ, അമാത്യന്മാർ മൂന്നുപേരോ ചേർന്നു കണ്ടകശോധനത്തെ *ചെയ്യണം.
അർത്ഥ്യപ്രതീകാരന്മാരും (നഷ്ടം സംഭവിച്ചാൽ പകരം ചോദിപ്പാൻ തക്ക സ്ഥിതിയിലുള്ളവർ),
കാരുക്കളെ ശാസിക്കുന്നവരും, ഭേദപ്പെട്ട നിക്ഷേപ്താക്കളോടിടപെടുന്നവരും, സ്വവിത്തകാരുക്കളും (സ്വന്തം ധനം കൊണ്ട് ആഭരണാടികളെ നിർമിക്കുന്നവർ),ശ്രേണിപ്രമാണന്മാരും (ശ്രേണിയെ=തൊഴിൽ യോഗത്തെ പ്രമാണമാക്കിയവർ)ആയിട്ടുള്ള കാരുക്കൾ മാത്രമേ നിക്ഷേപത്തെ(പണിചെയ്യാനേല്പിക്കുന്ന ദ്രവ്യം)ഏറ്റുവാങ്ങുവാൻ പാടുള്ളൂ.അങ്ങനെ വാങ്ങിയ നിക്ഷേപത്തിന്നു സംഗതിവശാൽ നാശം സംഭവിച്ചാൽ ശ്രേണി അതിലെ ഭാഗം ഭാഗമായി മടക്കികൊടുക്കുകയും വേണം.
കാരുക്കൾ ദേശവും കാലവും കാര്യവും പറഞ്ഞു നിശ്ചയിച്ചിട്ടുവേണം പ്രവൃത്തി ചെയ്യാൻ. ദേശകാലകാര്യങ്ങളെ നിർദ്ദേശിച്ചിട്ടില്ലെന്നുള്ള കാരണത്താൽ പണിക്കു കാലാതിക്രമം വരുത്തിയാൽ വേതനത്തിൽ നാലിലൊന്നു
*കണ്ടകമെന്നാൽ മുള്ള്. മുള്ളുപോലെ ജനങ്ങൾക്ക് ദ്രോഹകാരികളായിട്ടുള്ള കാരുക്കൾ വൈദേഹകന്മാർ തുടങ്ങിയവരെയാണ് പ്രകൃതത്തിൽ കണ്ടകന്മാരെന്നുപറയുന്നത്.അവരുടെ ഉപദ്രവം ഇല്ലായ്മചെയ്യൽതന്നെ കണ്ടകശോധനം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.