മ്പോൾ രോമങ്ങൾക്കുണ്ടകുന്ന കുറവു്) സംഭവിക്കുന്നതാണു്.
രജകന്മാർ (അലക്കുകാർ) മരപ്പലകകളിന്മേലോ മിനുത്ത കല്ലുകളിന്മേലോ വേണം വസ്ത്രങ്ങൾ അലക്കുവാൻ. അങ്ങനെയല്ലാത്തവയിൽ അലക്കുന്ന രജകന്മാർ വസ്ത്രത്തിനു സംഭവിക്കുന്ന നഷ്ടവും , ആറുപണം ദണ്ഡവും കൊടുക്കണം.
മൃദ്ഗരമെന്ന ആയുധത്തിന്റെ അടയാളമുള്ള വസ്ത്രം ഒഴികെ മറ്റൊരു വസ്ത്രം രജകന്മാർ ഉടുത്താൽ അവർ മൂന്നു പണം ദണ്ഡം അടയ്കണം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ വിൽക്കുകയോ വാടകയ്കു കൊടുക്കുകയോ പണയം വയ്കുകയോ ചെയ്താൽ പന്ത്രണ്ടുപണം ദണ്ഡം. വസ്ത്രങ്ങൾ മാറിയാൽ അവയുടെ വിലയുടെ ഇരട്ടി ദണ്ഡം കെട്ടുകയും, പകരമായിട്ടു പുതിയവസ്ത്രം കൊടുക്കുകയും വേണം.
മുകളാവദാതം (പൂമൊട്ടുപോലെ വെളുത്തതു് ), ശിലാപട്ടശുദ്ധം (ശിലാതലം പോലെ സ്വച്ഛമായതു് ), ധൌതസൂത്രവൎണ്ണം (ക്ഷാളിതമായ നൂലിന്റെ നിറത്തോടുകൂടിയതു് ) പ്രമുഷ്ടശ്വേതം (അത്യന്തധവളം) എന്നിങ്ങനെയുള്ള വസ്ത്രങ്ങൾ ഒരു ദിവസം മുതൽക്കു ഓരോ ദിവസവും അധികം താമസിച്ചു് അലക്കിക്കൊടുക്കേണ്ടതാണ്.[1]
തനുരാഗമായ (അല്പമായ കാവിനിറം വരുത്തേണ്ടതു് ) വസ്ത്രം അഞ്ചു ദിവസം കൊണ്ടും, നീലമായതു (നീല നിറം വരുത്തേണ്ടത്) ആറുദിവസം കൊണ്ടും, പുഷ്പം ലാക്ഷ (അരക്കു) മഞ്ജിഷ്ഠാരാഗം എന്നിവയുടെ ചായമിടേ
- ↑ വസ്ത്രങ്ങളുടെ അലക്കു് അവ വെളുപ്പിക്കേണ്ടതിന്റെ തോതനുസരിച്ചു മുകളാവദാതം മുതൽക്കു നാലുവിധമാകുന്നു. മുകളാവദാതമായി അലക്കേണ്ട വസ്ത്രം ഒരു ദിവസംകൊണ്ടും, ശിലാപട്ടശുദ്ധം രണ്ടുദിവസംകൊണ്ടും, ധൌതസൂത്രവൎണ്ണം മൂന്നുദിവസംകൊണ്ടും പ്രമൃഷ്ടശ്വേതം നാലുദിവസംകൊണ്ടും അലക്കികൊടുക്കണമെന്നു താൽപൎയ്യം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.