താൾ:Koudilyande Arthasasthram 1935.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൭
൭൪-ം ൭൫-ം പ്രകരണങ്ങൾ
ഇരുപതാം അധ്യായം
 

വാഹന്മാരോടുകൂടി യാത്രചെയ്യുന്ന ഒരാളെ അവർ ഗ്രാമമധ്യത്തിൽവച്ചു് ഉപേക്ഷിച്ചാൽ പൂൎവ്വസാഹസം ദണ്ഡം; വനമധ്യമത്തിൽവച്ചായാൽ മധ്യമസാഹസം ദണ്ഡം; വനമധ്യത്തിൽവച്ചു് ഭീഷണിപ്പെടുത്തി ഉപേക്ഷിക്കുന്നവന്നു് ഉത്തമസാഹസം ദണ്ഡം. കൂടെ പുറപ്പെട്ടുപോയിട്ടുപോയിട്ടുള്ള മറ്റുള്ളവൎക്കു് അൎദ്ധദണ്ഡം.

ബന്ധിപ്പാൻ പാടില്ലാത്ത ഒരാളെ ബന്ധിക്കുകയോ ബന്ധിപ്പിക്കുകയോ ചെയ്യുന്നവന്നും, ബദ്ധനായിട്ടുള്ളവനെ മോചിക്കുകയോ മോചിപ്പിക്കുകയോ ചെയ്യുന്നവന്നും, വ്യവഹാരപ്രാപ്തിവരാത്ത ബാലനെ ബന്ധിക്കുകയോ ബന്ധിപ്പിക്കുകയോ ചെയ്യുന്നവന്നും ആയിരം പണം ദണ്ഡം. ഇതിൽ ആളുടെയും അപരാധത്തിന്റെയും ഭേദമനുസരിച്ചു ദണ്ഡത്തിലും ഭേദം ചെയ്യണം. തീൎത്ഥയാത്രക്കാരൻ, തപസ്വി, രോഗി, വിശന്നുവലഞ്ഞവൻ, ദാഹിച്ചു പൊരിഞ്ഞവൻ, വഴിനടന്നു തളൎന്നവൻ, തിരോജനപദൻ (വിദേശീയൻ), ദണ്ഡഖേദി (ദണ്ഡമനുഭവിച്ച് ക്ലേശിക്കുന്നവൻ), നിഷ്കിഞ്ചനൻ (യാതൊരു ധനവും ഇല്ലാത്തവൻ)എന്നിവരെയാണെങ്കിൽ അനുഗ്രഹം നൽകുകയും ചെയ്യണം.

ദേവന്മാർ (ദേവാലയാധികൃതന്മാർ), ബ്രാഹ്മണർ, തപസ്വികൾ, സ്ത്രീകൾ, ബാലന്മാർ, വൃദ്ധന്മാർ, രോഗികൾ എന്നിവർ അനാഥന്മാരാകനിമിത്തം സങ്കടമുണ്ടായിട്ടും ധൎമ്മസ്ഥന്മാരുടെ മുമ്പാകെ ചെല്ലാത്തപക്ഷം അവരുടെ കാര്യങ്ങളെ ധൎമ്മസ്ഥന്മാർ തന്നെ ചെയ്യണം. അവരുടെ ദ്രവ്യം ദേശകാലാതിപാതമോ ഭോഗച്ഛലമോ (കൈവശവ്യത്യാസം) കാരണം അധികം വസൂലാക്കുകയുമരുതു്. വിദ്യ, ബുദ്ധി, പൌരുഷം, അഭിജനം (കുലം), കൎമ്മം എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/358&oldid=213253" എന്ന താളിൽനിന്ന് ശേഖരിച്ചത്