താൾ:Koudilyande Arthasasthram 1935.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൬
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

വിനെ കൊടുക്കാതിരിക്കുന്നവനും, ഭ്രാതാവിന്റെ ഭാൎയ്യയെ കൈകൊണ്ടു തൊടുന്നവന്നും, മറ്റൊരുത്തൻ ഉപരോധിച്ചു വച്ചിരിക്കുന്ന ഗണികയെഗ്ഗമിക്കുന്നവന്നും, അന്യന്മാൎക്കു് നിന്ദ്യമായിത്തോന്നുന്ന പണ്യത്തെ വിൽക്കുന്നവന്നും, മുദ്രവച്ചിട്ടുള്ള ഗൃഹത്തെ ഭേദിക്കുന്നവന്നും, അയൽപക്കത്തുള്ള നാല്പതു കുടുംബങ്ങൾക്കുപദ്രവം വരുത്തുന്നവന്നും നാല്പത്തെട്ടു പണം ദണ്ഡം.

കലനീവി (കുടുംബത്തിന്നു പൊതുവിലുള്ള മൂലധനം) വാങ്ങിയിട്ടു നിഷേധിച്ചു പറയുക, സ്വച്ഛന്ദചാരിണിയായ വിധവയെ ബലാൽക്കാരേണ ഗമിക്കുക എന്നിവ ചെയ്യുന്നവന്നും, ആൎയ്യയായ സ്ത്രീയെ സ്പർശിക്കുന്ന ചണ്ഡാലന്നും, അടുത്തുള്ളവന്നു് ആപത്തു വരുമ്പോൾ ഓടിച്ചെല്ലാതിരിക്കുകയോ അകാരണമായി ഓടിച്ചെല്ലുകയോ ചെയ്യുന്നവന്നും, ശാക്യന്മാർ ആജീവകന്മാർ മുതലായവരെയോ ശുദ്രരെയോ പ്രവ്രജിതന്മാരെയോ ദേവപിതൃകാൎയ്യങ്ങളിൽ ഊട്ടുന്നവനും നൂറു പണം ദണ്ഡം.

അനുവാദം കൂടാതെ ശപഥവാക്യാനുയോഗം (ധൎമ്മസ്ഥന്മാർ മുമ്പാകെ സാക്ഷികളെക്കൊണ്ടു സത്യം ചെയ്യിക്കാനുള്ള ചോദ്യം) ചെയ്യുന്നവന്നും, യുക്തന്റെ (അധ്യക്ഷന്റെ) പ്രവൃത്തി ചെയ്യുന്ന അയുക്തനും, ക്ഷുദ്രപശുക്കളുടെയോ വൃക്ഷങ്ങളുടെയോ പുംസ്ത്വത്തെ (ബീജശക്തിയെ) നശിപ്പിക്കുന്നവന്നും, ദാസിയുടെ ഗൎഭത്തെ ഔഷധം കൊണ്ടു് അലസിപ്പിക്കുവന്നും പൂൎവ്വസാഹസം ദണ്ഡം.

പിതാവ്-പുത്രൻ, ഭാൎയ്യ-ഭൎത്താവ്, ഭ്രാതാവ്-ഭഗിനി, അമ്മാമൻ-മരുമകൻ, ശിഷ്യൻ-ഗുരു എന്നിവരിൽ ഒരാൾ മറ്റേ ആളെ, അവൻ പതിതനല്ലാത്തപക്ഷം, ഉപേക്ഷിക്കുന്നതായാൽ പൂൎവ്വസാഹസം ദണ്ഡം. സാൎത്ഥ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/357&oldid=212885" എന്ന താളിൽനിന്ന് ശേഖരിച്ചത്