ക്രയവും (വാടക), ജലം ഭൂമി കൎമ്മം എന്നിവയുടെ ക്രയവും അദ്ധ്യക്ഷൻ വസൂലാക്കണം. ചൂതുകളിക്കാർ ആധാനം ചെയ്കയോ വിക്രയം ചെയ്കയോ ചെയ്യുന്ന ദ്രവ്യങ്ങളെ അധ്യക്ഷൻ സ്വീകരിക്കണം. അക്ഷദോഷം, ഭൂമിദോഷം, ഹസ്തദോഷം എന്നിവയെ അധ്യക്ഷൻ പ്രതിഷേധിക്കാതിരുന്നാൽ അവയെ പ്രതിഷേധിക്കുമ്പോൾ താൻ വസൂലാക്കേണ്ടുന്ന ദണ്ഡത്തിന്റെ ഇരട്ടി അധ്യക്ഷന്നു ദണ്ഡം.
ഇതിനെപ്പറഞ്ഞതുകൊണ്ടു് വിദ്യാവിഷയമായും ശില്പവിഷയമായുമുള്ളതൊഴിച്ചു ശേഷമുള്ള എല്ലാവിധം സമാഹ്വയവും (പോരിനുവിളി) പറഞ്ഞു കഴിഞ്ഞു. *
പ്രകീൎണ്ണകമാവിതു:-എരവൽവാങ്ങിയതോ വാടകയ്ക്കു വാങ്ങിയതോ ആധാനമായി വാങ്ങിയതോ നിക്ഷേപമായി വാങ്ങിയതോ ആയ വസ്തുക്കൾ വാങ്ങുമ്പോൾ നിശ്ചയിച്ച സ്ഥലത്തും സമയത്തും കൊടുക്കാതിരിക്കുക, കൂട്ടായിച്ചേൎന്നു നിശ്ചയിച്ച യാമത്തിലോ (രാത്ര്യംശം) ഛായയിലോ (ഛായാനാളിക; പകലിന്റെ അംശം) ഒത്തു ചേൎന്നിരിക്കേണ്ടതിൽ സ്ഥലകാലങ്ങളെ തെറ്റിച്ചു നടക്കുക, ബ്രാഹ്മണനാണെന്നു വ്യാജം പറഞ്ഞു ഗുല്മദേയമോ (സൈന്യസങ്കേതത്തെക്കടന്നു പോകുമ്പോൾ കൊടുക്കേണ്ട ദ്രവ്യം) തരദേയമോ (കടവുകൂലി) കൊടുക്കാതെ പോവുക, പ്രതിവേശം (അടുത്ത ഗൃഹം) അനുപ്രവേശം (അനന്തരഗൃഹം) എന്നിവയിൽ ക്ഷണിക്കാതെ അതിന്നപ്പുറമുള്ള ഗൃഹങ്ങളിൽ ക്ഷണിക്കുക എന്നിവ ചെയ്താൽ പന്ത്രണ്ടു പണം ദണ്ഡം.
സന്ദിഷ്ടമായ (അന്യന്നു കൊടുപ്പാനേല്പിച്ച) വസ്തു
- ദ്വിപദങ്ങളും ചതുഷ്പദങ്ങളുമായ പ്രാണികളെക്കൊണ്ടു പൊരുതിക്കുന്നതിലും ഇതു തന്നെയാണു് വ്യവസ്ഥയെന്നു സാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.