താൾ:Koudilyande Arthasasthram 1935.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


  ൩൪൪

ധ൪മ്മസ്ഥീയം മൂന്നാമധികരണം

 ന്നു (ദ്യൂതത്തിൽ ജയിക്കുന്നവന്നു)പൂർവസാഹസദണ്ഡവും
 പരാജിതന്നു  മധ്യമസാഹസദണ്ഡവും. വിധിക്കേണമെന്നു
 ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. പരാജിതൻ ബാലി
 ശപ്രായനാകയാൽ തനിക്കു ജയം ലഭിക്കണമെന്നു കാം
 ക്ഷിച്ച്  പരാജയം വരുന്നതിനെ ക്ഷമിക്കാത്തതിനാലാ
 ണു ഇങ്ങനെ ചെയ്യേണ്ടതെന്നാണ് അവരുടെ യുക്തി*.
 എന്നാൽ ഇതരുതെന്നാണ്  കൌടില്യമതം. കാരണം,
 പരാജയംവന്നവന്നു് ഇരട്ടി ദണ്ഡം നിശ്ചയിക്കുന്നതാ
 യാൽ ആരുംതന്നെ അഭിയോഗത്തിന്നുവേണ്ടി രാജാവി
 ന്റെ അടുത്തു ചെല്ലുകയില്ല  എന്നതുതന്നെ.  കിതവാന്മാർ
 (ചൂതുകളിക്കാർ) പ്രായേണകൂടദേവനം (കളളച്ചൂതു്)  ക
 ളിക്കുന്നവരായിരിക്കയും  ചെയ്യും.
   അവക്ക്  വ്യാജമില്ലാത്ത കാകണികളേയും (ചുക്കി
 ണികൾ) അക്ഷങ്ങളെയും (ചൂതുകരുക്കൾ) അധ്യക്ഷന്മാ൪ ക
 ളിസ്ഥലങ്ങളിൽ സ്ഥാപിക്കണം . അവയല്ലാതെ വേറെയു
 ള്ള കാകണികളും  അക്ഷങ്ങളും ഉപയോഗിക്കുന്നതായാൽ
 പന്ത്രണ്ടു പണം ദണ്ഡം. കൂടക൪മ്മം (കപടമായിട്ടുള്ള കാ
 കണികളുടെയും അക്ഷങ്ങളുടേയും നി൪മ്മാണം) ചെയ്താൽ
 പൂ൪വ്വസാഹസദണ്ഡം വിധിക്കുകയും, ജിതമായ ദ്രവ്യത്തെ       
 പ്രത്യാദാനം ചെയ്കയും ചെയ്യണം. ഉപധി (കരുക്കളിൽ
 വ്യാജപ്രയോഗം) ചെയ്താൽ സ്തേയദണ്ഡം വിധിക്കണം.
    ചൂതുകളിയിൽ വാതുവച്ചു ജയിച്ച ദ്രവ്യത്തിൽനിന്നു
 നൂററിന്നഞ്ചുവീതവും കാകണികൾ, അക്ഷങ്ങൾ, അരല
 കൾ (ച൪മ്മപട്ടങ്ങൾ), ശലാകകൾ എന്നിവയുടെ അവ

  *ചൂതിൽ പരാജയം വന്നവൻ ചൂതുകളിയിൽ സാമർത്ഥ്യമില്ലാ
ത്തവനാണെന്നുളളത് നിശ്ചയമാണല്ലൊ. സാമർത്ഥ്യമില്ലാത്തവൻ കളി

ക്കുമമ്പോൾ അധർമ്മ്യമായ വിധം കളിച്ചിരിക്കുവാൻ കാരണമുണ്ട്. അധ ർമ്മ്യമായ ജയത്തിൽ തൽപരനാകയാലാണ് പരാജിതന്നു ദ്വിഗുണദ

ണ്ഡമെന്നു സാരം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/355&oldid=162371" എന്ന താളിൽനിന്ന് ശേഖരിച്ചത്