താൾ:Koudilyande Arthasasthram 1935.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്തൊമ്പതാം അധ്യായം

എഴുപത്തിമൂന്നാം പ്രകരണം.
ദണ്ഡപാരുഷ്യം.


സ്പൎശനം, അവഗൂൎണ്ണം (​ഓങ്ങുക), പ്രഹതം (അടിക്കുക) ഇവയാണു് ദണ്ഡപാരുഷ്യം.

അന്യന്റെ നാഭിയുടെ താഴെയുളള അവയവങ്ങളെ കയ്യ്, ചളി, ഭസ്മം, പൊടി എന്നിവകൊണ്ട് സ്പൎശിക്കുന്നവന്നു മൂന്നു പണം ദണ്ഡം; അശുദ്ധങ്ങളായ അവയെക്കൊണ്ടുതന്നെയോ കാൽ, ഷ്ഠീവിക (തുപ്പൽ) എന്നിവകൊണ്ടോ സ്പൎശിക്കുന്നവന്നു് ആറുപണം ദണ്ഡം; ഛൎദ്ദി, മൂത്രം, പുരീഷാ മുതലായവകൊണ്ടു സ്പർശിക്കുന്നവന്നു് പന്ത്രണ്ടുപണം ദണ്ഡം . നാഭിയുടെ മേലെയുളള അവയവങ്ങളിൽ മേൽ പറഞ്ഞവകൊണ്ടു സ്പൎശിച്ചാൽ ഈ ദണ്ഡങ്ങൾ തന്നെ ഇരട്ടി; ശിരസ്സിങ്കൽ സ്പൎശിച്ചാൽ ഇവതന്നെ നാലിരട്ടി. ഇങ്ങനെയാണു് തനിക്കു സമന്മാരായവരിൽ സ്പൎശനം ചെയ്താലുളള ദണ്ഡം.

തന്നെക്കാൾ വിശിഷ്ടന്മാരായവരിൽ മേൽപ്പറഞ്ഞവയെച്ചെയ്താൽ മേൽപ്പറഞ്ഞ ദണ്ഡങ്ങൾ ഇരട്ടിയായിട്ടു വിധിക്കണം. തന്നെക്കാൾ ഹീനന്മാരായവരിൽ ചെയ്താൽ പകുതി ദണ്ഡങ്ങൾ മതിയാകുന്നതാണു്. പരസ്ത്രീകളിലായാൽ ഇരട്ടി വിധിക്കണം. പ്രമാദമദമോഹാദികൾ കാരണമായിട്ടാണു ചെയ്തതെങ്കിൽ പകുതിതന്നെ മതി.

പാദം, വസ്ത്രം, കയ്യു്, തലമുടി എന്നിവയിൽപ്പിടിച്ചാൽ ക്രമത്തിൽ ആറുപണം മുതൽക്കു് ആറാറുപണം അധികമായിട്ടുള്ള ദണ്ഡങ്ങൾ കല്പിക്കണം. പീഡനം (ഞെക്കുക), ആവേഷ്ടനം (ചുററിപ്പിടിക്കുക), അഞ്ജനം (മഷിതേയ്ക്കുക), പ്രകൎഷണം (പിടിച്ചുവലിക്കുക), അധ്യാസനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/350&oldid=210119" എന്ന താളിൽനിന്ന് ശേഖരിച്ചത്