താൾ:Koudilyande Arthasasthram 1935.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൮
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

കാരുക്കളേയും കുശീലവന്മാരേയും കുറിച്ച് വ‌‌‌‌‌ൃത്ത്യുപവാദം(തൊഴിലിനെ നിന്ദിക്കുക) ചെയ്യുക, പ്രാഗ്ഘൂണകന്മാർ (കിഴക്കെ ഹുണരാജ്യത്തുളളവർ*), ഗാന്ധാരന്മാർ മുതലായവരെക്കുറിച്ച് ജനപദോപവാദം (ദേശനിന്ദ) ചെയ്യുക എന്നിവയേയും പറഞ്ഞുകഴിഞ്ഞു.

യാതൊരുവൻ "നിന്നെ ഞാൻ ഇങ്ങനെ ചെയ്യും" എന്നുപറഞ്ഞ് മറ്റൊരുത്തനെ ആംഗ്യംകൊണ്ട് അഭിഭൎത്സനം ചെയ്യുമോ അവന്നു വാസ്തവത്തിൽ ഭത്സനം ചെയ്താൽ വിധിക്കേണ്ടുന്ന ദ്രവ്യത്തിന്റെ പകുതി ദണ്ഡം വിധിക്കണം. ആംഗ്യംകൊണ്ടു ഭീഷണിപ്പെടുത്തിയതുപോലെ പ്രവൃത്തിപ്പാൻ അശക്തനായിട്ടുള്ളവൻ, കോപമോ മദമോ മോഹമോ കാരണമായിട്ടാണ് അങ്ങനെ പറഞ്ഞതെന്നു വാദിക്കുന്നതായാൽ അവന്നു പന്ത്രണ്ടു പണം ദണ്ഡം വിധിക്കണം. സ്വതെ വൈരമുള്ളവനും അപകാരം ചെയ്വാൻ ശക്തനുമായിട്ടുള്ളവനാണു് മേൽപ്രകാരം പറയുന്നതെങ്കിൽ അവൻ ജീവിച്ചിരിക്കുന്ന കാലത്തോളം മൎയ്യാദക്കാരനായിരിക്കുമെന്നുള്ളതിലേക്കു ജാമ്യം കൊടുക്കുകയും വേണം.

ദേശഗ്രാമങ്ങളെയും,

കുലസംഘങ്ങളെയുമാവിധം തന്നെ
ദേവക്ഷേത്രങ്ങളെയും

കുത്സിച്ചാൽ പൂൎവ്വസാഹസാദി ദമം $
കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, വാകപാരുഷ്യമെന്ന

പതിനെട്ടാം അധ്യായം.


* ഇതിനു "ചണ്ഡാലരാഷ്ട്രം" എന്നാണ് ഭാഷാടീകയിൽ അ൪ത്ഥം പറഞ്ഞു കാണുന്നത്.

$ ദേശഗ്രംമാദികളുടെ നിന്ദയിൽ യഥാക്രമം പൂൎവസാഹസം, മധ്യമസാഹസം, ഉത്തമസാഹസം എന്നിവ ദണ്ഡങ്ങളെന്നു താൽപൎയ്യം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/349&oldid=209993" എന്ന താളിൽനിന്ന് ശേഖരിച്ചത്