താൾ:Koudilyande Arthasasthram 1935.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൦
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

(മേൽക്കയറിയിരിക്കുക) എന്നിവ ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. നിലത്തുവീഴ്ത്തി ഓടിപ്പോകുന്നവന്നു പൂൎവ്വസാഹസത്തിന്റെ പകുതി ദണ്ഡം.

ശുദ്രൻ ഏതംഗംകൊണ്ടു ബ്രാഹ്മണനെ അഭിഹനിക്കുന്നുവോ അവന്റെ ആ അംഗത്തെ ഛേദിച്ചുകളയണം; അവഗൂൎണ്ണം ചെയ്താൽ നിഷ്ക്രയം (ഛേദിക്കുന്നതിന്നു പകരമായ ദണ്ഡം) കൊടുത്താൽ മതി; സ്പൎശിക്കുക മാത്രം ചെയ്താൽ നിഷ്ക്രയത്തിൽ പകുതി കൊടുത്താൽ മതിയാകുന്നതാണു്. ഇതുകൊണ്ട് ചണ്ഡാലന്മാരുടെയും അശുചികളായ മറ്റുള്ളവരുടെയും കാൎയ്യം പറഞ്ഞുകഴിഞ്ഞു.

കൈകൊണ്ടു് അവഗൂൎണ്ണം ചെയ്താൽ ചുരുങ്ങിയതു മൂന്നു പണമോ കവിഞ്ഞതു പന്ത്രണ്ടു പണമോ ദണ്ഡം; കാലുകൊണ്ടായാൽ അതിലിരട്ടി ദണ്ഡം. ദു:ഖമുളവാക്കുന്നതായ ഒരു ദ്രവ്യംകൊണ്ടു് അവഗൂൎണ്ണം ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. പ്രാണാപായം വരുത്തുന്ന വസ്തുവിനെക്കൊണ്ട് അവഗൂൎണ്ണം ചെയ്താൽ മധ്യമസാഹസം ദണ്ഡം.

വടി, മൺകട്ട, കല്ല്, ഇരുമ്പുവടി, കയർ എന്നീ വസ്തുക്കളിലൊന്നുകൊണ്ടു് രക്തം പുറപ്പെടാത്ത വിധം ദു:ഖം (പരുക്കു് ) ഏല്പിക്കുന്നവന്നു് ഇരുപത്തിനാലു പണം ദണ്ഡം; രക്തം പുറപ്പെടുവിച്ചാൽ അതിലിരട്ടി ദണ്ഡം. എന്നാൽ ദുഷ്ടരക്തം പുറപ്പെടുന്നതിന്നു് ഇത് ബാധകമല്ല.

രക്തം പുറപ്പെടുവിക്കാതെകണ്ടു് ആൾ മൃതപ്രയാനാകുമാറു് അടിക്കുകയോ, കൈകാലുകൾക്കു പരാഞ്ചിക (ഒടിവു് മുതലായതു്) യെ ജനിപ്പിക്കുകയോ ചെയ്യുന്നവന്നു പൂൎവ്വസാഹസം ദണ്ഡം. കയ്യൊ കാലൊ പല്ലോ മുറിക്കുക, കാതോ മൂക്കോ ഛേദിക്കുക, ദുഷ്ടവ്രണങ്ങളൊഴികെയുളള വ്രണങ്ങളെ പിളർക്കുക എന്നിവ ചെയ്താലും പൂൎവ്വസാഹസം തന്നെ ദണ്ഡം. സക്ഥി(തുട)യൊ കഴുത്തോ മുറിപ്പെടുത്തു

Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/351&oldid=210215" എന്ന താളിൽനിന്ന് ശേഖരിച്ചത്