താൾ:Koudilyande Arthasasthram 1935.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪
വിനയാധികാരികം ഒന്നാമധികരണം


മായും ആഭ്യന്തരമായുമുളള വിഹാര[1]ങ്ങളെ (ക്രീഡാ സ്ഥാനങ്ങളെ) രക്ഷിക്കുന്ന കാൎയ്യത്തിൽ ഏൎപ്പെടുത്തണം. ഭയോപധയിൽ ശൂദ്ധന്മാരായവരെ രാജാവിന്റെ ആസന്നകാൎയ്യങ്ങളിൽ നിയമിക്കണം. എല്ലാ ഉപധകളിലും ശൂദ്ധന്മാരായവരെ വേണം മന്ത്രിമാരാക്കുവാൻ. എല്ലാ ഉപധകളിലും അശൂദ്ധന്മാരായവരെ ഖനികൾ, ദ്രവ്യവനങ്ങൾ, ഹസ്തിവനങ്ങൾ, കൎമ്മാന്തങ്ങൾ എന്നിവയിൽ നിയോഗിക്കാം.

ധൎമ്മാൎത്ഥ കാമഭീശൂദ്ധ-
രായുളേളാരെ യഥോചിതം
അതാതുജോലികൾക്കാക്കാ-
മെന്നാണാചാൎയ്യശാസനം.
അമാത്യശൂദ്ധിയിൽ നൃപൻ
തന്നെയും ദേവിയേയുമേ
ലക്ഷ്യമാക്കൊല്ലുപധകൾ-
ക്കെന്നു കൌടില്യദൎശനം.
വിഷത്താൽ ജലമെന്നോണം
ദുഷിപ്പിക്കൊല്ലദുഷ്ടനെ;
ഏറെദ്ദുഷിക്കിലവനു
മരുന്നില്ലെന്നു വന്നിടും.
നാലുമട്ടുളളുപധയാൽ
കലക്കിത്തീൎത്തതാം മതി
ധൃതിയിൽ സ്ഥിതയായ് നിന്നി-
ട്ടന്തമെത്താതൊഴിഞ്ഞിടാ.


  1. വിഹാരശബ്ബദത്തിന്നു ലക്ഷണയാ വിഹാരസാധനമായ സ്ത്രീകൾ എന്നു വ്യാഖ്യാതാക്കന്മാർ അൎത്ഥം പറയുന്നു.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/35&oldid=205121" എന്ന താളിൽനിന്ന് ശേഖരിച്ചത്