താൾ:Koudilyande Arthasasthram 1935.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൫
ഏഴാം പ്രകരണം പതിനൊന്നാം അധ്യായം


അതിനാൽ ബാഹ്യനായുള്ള
ദൃഷ്യനേ ലക്ഷ്യമായ് നൃപൻ
അമാത്യരെസ്സത്രികളാൽ
പരീക്ഷിക്കേണമെപ്പോഴും

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ഉപധകൾ വഴിയായി അമാത്യന്മാരുടെ ശൗചാശൗചജ്ഞാനം എന്ന പത്താമധ്യായം.

പതിനൊന്നാം അധ്യായം

ഏഴാംപ്രകരണം. ഗൂഢപുരുഷോൽപത്തി. സംസ്ഥോൽപത്തി.


ഉപധകൾ വഴിയായി അമാത്യവൎഗ്ഗത്തെ സംശോധിച്ചതിനുശേഷം രാജാവു ഗൂഢപുരുഷന്മാരെ ഉൽപാദിപ്പിക്കണം. കാപടികൻ, ഉദാസ്ഥിതൻ, ഗൃഹപതിവ്യഞ്ജനൻ, വൈദേഹകവ്യഞ്ജനൻ, താപസവ്യഞ്ജനൻ എന്നിവരും സത്രികൾ, തീക്ഷ്ണന്മാർ, രസദന്മാർ, ഭിക്ഷുകികൾ എന്നിവരുമാണു ഗൂഢപുരുഷന്മാർ.

കാപടികനെന്നാൽ പരന്മാരുടെ മൎമ്മമറിയുന്നവനും പ്രഗല്ഭനുമായ ഛാത്രൻ (ശിഷ്യൻ) ആകുന്നു. അവനെ ധനമാനങ്ങളെക്കൊണ്ടു പ്രോഝാഹിപ്പിച്ചു മന്ത്രി പറവൂ:- "നീ രാജാവിനേയും എന്നെയും പ്രമാണമാക്കി, ആൎക്കെന്തു് അകുശലം (ദുൎന്നടപടി) കാണുന്നുവോ അതപ്പോൾത്തന്നെ അറിയിക്കണം"

ഉദാസ്ഥിതനെന്നാൽ പ്രവ്രജ്യാപ്രത്യാവസിത(സന്ന്യാസഭ്രഷ്ട)നും പ്രജ്ഞാശൗചങ്ങളുളളവനുമായ പുരുഷനാകുന്നു. അവൻ വാൎത്താകൎമ്മങ്ങൾക്കായിക്കൊടുത്ത

4 ✷
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/36&oldid=205162" എന്ന താളിൽനിന്ന് ശേഖരിച്ചത്