ആറാം പ്രകരണം | പത്താം അധ്യായം |
ക്കൊണ്ടിരിക്കുന്നു. അങ്ങയ്ക്കു് ഇതിൽനിന്നും വലിയ ധനലാഭമുണ്ടാകും" ഇതിന്നു വഴിപ്പെടാതെ അമാത്യൻ മറുത്തു പറഞ്ഞാൽ അവൻ ശുചിയാകുന്നു. ഇതാണ് കാമോപധ.
പ്രവഹണ[1](വിനോദയാത്ര)ത്തിന്നുവേണ്ടി ഒരമാത്യൻ എല്ലാ അമാത്യന്മാരേയും വരുത്തി ഒരുമിച്ചു കൂട്ടുക. അതുകണ്ടു ശങ്ക തോന്നി രാജാവു് അവരെയെല്ലാവരെയും അവരോധിക്കുക. അപ്പോൾ, മുമ്പുതന്നെ രാജാവിനാൽ അവരോധിക്കപ്പെട്ട ഒരു കാപടികച്ഛാത്രൻ (ഛാത്രനെന്ന വ്യാജേന നടക്കുന്ന ഗൂഢപുരുഷൻ) മേൽപ്രകാരം അൎത്ഥമാനങ്ങൾ പിടിച്ചടക്കി പിരിച്ചയച്ച ഓരോ അമാത്യനെയും ഭേദിപ്പിക്കുക:_ "അസൽക്കാൎയ്യങ്ങളിൽ പ്രവൃത്തിക്കുന്നവനാണു ഈ രാജാവു്. നമുക്കിദ്ദേഹത്തെ പൊടുന്നനവെ വധിച്ചു മറ്റൊരുവനെ പകരം വാഴിക്കാം. എല്ലാവൎക്കും ഇതു സമ്മതമാകുന്നു. എങ്ങനെയാണ് അങ്ങയുടെ പക്ഷം?" അമാത്യൻ ഇതിനെ പ്രത്യാഖ്യാനം ചെയ്താൽ അവൻ ശുചിയാകുന്നു. ഇതാണു ഭയോപധ.
മേൽപറഞ്ഞവയിൽവച്ചു ധൎമ്മോപധയിൽ ശുദ്ധന്മാരയവരെ ധൎമ്മസ്ഥീയം, കണ്ടകശോധനം എന്നിവ സംബന്ധിച്ച അധികാരങ്ങളിൽ നിയമിക്കണം. അൎത്ഥോപധയിൽ ശുദ്ധന്മാരായവരെ സമാഹൎത്താവിന്റെയും സന്നിധാതാവിന്റെയും നിചയകൎമ്മങ്ങളിൽ സ്ഥാപിക്കണം. കാമോപധയിൽ ശുദ്ധന്മാരായവരെ ബാഹ്യ
- ↑ പ്രയഹണം= ക്രീഡാർത്ഥമായിട്ടുളള സ്ഥലജലയാനം . ഇവിടെ അതിന്നു ലക്ഷണയം വിനോദയാത്ര എന്നർത്ഥം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.