താൾ:Koudilyande Arthasasthram 1935.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩൦
ധൎമ്മസ്ഥീയം
മൂന്നാമധികരണം
 

ദ്രവ്യം കൈവശമുള്ള അവനോടു "എവിടെനിന്നാണു നിനക്കിതു കിട്ടിയതു" എന്നു ചോദിക്കണം. അവൻ ആ ചാരക്രമത്തെ (ദ്രവ്യം തന്റെ കയ്യിൽ വന്ന ക്രമത്തെ) കാണിക്കുകയും തനിക്കതു വിക്രയം ചെയ്തവനെ കാണിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം ആ ദ്രവ്യം കൊടുത്താൽ മോചിപ്പിക്കപ്പെടുന്നതാണ്. വിക്രേതാവിനെ കണ്ടെത്തുന്നപക്ഷം അവൻ ദ്രവ്യത്തിന്റെ മൂല്യവും സ്തേയദണ്ഡവും കൊടുക്കേണ്ടിവരും. വിക്രേതാവു് അപസാരത്തെ (അപരാധമുക്തിയെ) കാണിച്ചാൽ അവന്നും വിട്ടുപോകാവുന്നതാണു്. അപസാരം ഇല്ലാതാകുന്നതുവരെ ഇങ്ങനെ വിട്ടുപോകാവുന്നതാകുന്നു. അപസാരത്തിന്നു അറുതിവരുമ്പോൾ ദ്രവ്യമൂല്യവും സ്തേയദണ്ഡം നൽകേണ്ടിവരും *

നഷ്ടവസ്തുവിനെസ്സബന്ധിച്ചുള്ള സ്വകരണത്തെ (തന്റെ ഉടമസ്ഥതയെ കാണിക്കു ന്ന രേഖയെ) പ്രദൎശിപ്പിച്ചാൽ അങ്ങനെ പ്രദൎശിപ്പിക്കുന്നവന്നു നഷ്ടപ്രത്യാഹൃതമായ (കളഞ്ഞുകിട്ടിയ) ദ്രവ്യം ലഭിക്കുന്നതാണ്. സ്വകരണം കാണിക്കാതെ നഷ്ടമായ ഒരു വസ്തുവിന്മേൽ അവകാശം പറയുന്നവന്നു് അതിന്റെ അഞ്ചിരട്ടി ദണ്ഡം. ആ ദ്രവ്യം രാജാവിന്നു ചേരുന്നതുമാണു്. നഷ്ടാപഹൃതമായ ഒരു ദ്രവ്യം രാജാവിനെ അറിയിക്കാതെ എടുക്കുന്ന സ്വാമിക്കു പൂൎവ്വസാഹസം ദണ്ഡം.

കളഞ്ഞുകിട്ടിയ ദ്രവ്യം ശുൽക്കശാലയിൽ സൂക്ഷിക്കേണ്ടതാണ്. മൂന്നുപക്ഷം കഴിഞ്ഞതിന്നുമേൽ അതു അ


  • വിക്രേതാവിന്നുള്ള അപസാരം (അപരാധമുക്തി) തനിക്കതു വിക്രയംചെയ്തു മറ്റൊരുവനെ അവൻ കാണിക്കുകയാണല്ലൊ. അവൻ വേറെ ഒരു വിക്രേതാവിനെക്കാണിച്ചാൽ അവന്നും അപസാരം ലഭിക്കും. ഇങ്ങനെ ചുവട്ടിലേക്കു ചുവട്ടിലേക്കു പോയാൽ എപ്പോൾ വേറെ ഒരു വിക്രേതാവിനെ കാണിപ്പാനില്ലാതെ വരുന്നുവോ അപ്പോൾ അപസാരത്തിന്നു അറുതിയാകും.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/341&oldid=208116" എന്ന താളിൽനിന്ന് ശേഖരിച്ചത്