താൾ:Koudilyande Arthasasthram 1935.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൯
൬൮-൭൦ പ്രകരണങ്ങൾ പതിനാറാം അധ്യായം


സംഗതികളിൽ കുശലന്മാരായ ധൎമ്മസ്ഥന്മാർ, ദാതാവിന്നും പ്രതിഗ്രഹീതാവിന്നും ദോഷം വരുവാനിടയില്ലാത്ത വിധത്തിൽ അനുശയത്ത കല്പിക്കണം. *

ദണ്ഡധമോ ആക്രോശമോ അനൎത്ഥമോ നേരിടുമെന്നു പറഞ്ഞു ഭയപ്പെടുത്തി ഒരുവൻ മറെറാരുവനോടു ഭയദാനം വാങ്ങിയാൽ അതു വാങ്ങുന്നവന്നും കൊടുക്കുന്നവന്നും സ്തേയദണ്ഡം വിധിക്കണം. പരഹിംസയിങ്കൽ രോഷദാനം (ഹിംസകന്നു രോഷാൽപാദനം ചെയ്യുന്നതിനായുള്ള ദാനം), രാജാക്കന്മാരുടെ മേൽ ദൎപ്പദാനം (ദൎപ്പോൽപാദനത്തിന്നായുള്ള ദാനം) എന്നിവയിൽ ദാതാവിന്നും പ്രതിഗ്രഹീതാവിന്നും ഉത്തമസാഹസം ദണ്ഡം.

മരിച്ചുപോയ ഒരാളുടെ പ്രാതിഭാവ്യം (ജാമ്യം), ദണ്ഡശേഷം, ശുൽക്കശേഷം, ആക്ഷികം (.ചൂതുകളിയിൽ വാതുപറഞ്ഞ ദ്രവ്യം), സൌരികം (സുരാപാനം കൊണ്ടുണ്ടായ കടം), കാമദാനം എന്നിവയെ അവന്റെ രിക്ഥഹരനായ പുത്രനോ ദായാദനോ, തങ്ങൾ കൊടുക്കാൻ വിചാരിക്കുന്നില്ലെങ്കിൽ, കൊടുത്തുതീൎക്കേണ്ടതില്ല-ഇങ്ങനെ ദത്താനപാകൎമ്മം.

അസ്വാമിവിക്രയം (ഉടമസ്ഥനല്ലാത്തവൻ ചെയ്യുന്ന വില്പന) എങ്ങനെയെന്നാൽ:- നഷ്ടാപഹൃതമായ ഒരു ദ്രവ്യം ഒരുവന്റെ കയ്യിൽക്കണ്ടാൽ അതിന്റെ സ്വാമി (ഉടമസ്ഥൻ) അവനെ ധൎമ്മസ്ഥൻ മുഖേന പിടിപ്പിക്കണം. ധൎമ്മസ്ഥനെ അറിയിച്ചിട്ടായാൽ ദേശകാലാതിക്രമം നേരിടുമെന്നു കണ്ടാൽ താൻതന്നെ പിടിച്ചു ധൎമ്മസ്ഥന്റെ മുമ്പിൽ ഹാജരാക്കാവുന്നതാണ്. ധൎമ്മസ്ഥൻ


  • അനുശയമെന്നാൽ മോചിപ്പിക്കൽ, ഈ ഖണ്ഡികയിൽ പറയുന്ന ദാനങ്ങളല്ലാം ദുൎബ്ബലപ്പടുത്താവുന്നവയാണ്. അങ്ങനെ ദുൎബ്ബലപ്പെടുത്തുന്നതു ധൎമ്മസ്ഥന്മാർ മുഖേന വേണ്ടതാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/340&oldid=208065" എന്ന താളിൽനിന്ന് ശേഖരിച്ചത്