൬൮-൭൦ പ്രകരണങ്ങൾ | പതിനാറാം അധ്യായം |
ഭിസാര (അന്വേഷിക്കുന്നവൻ)നില്ലാത്തതെന്ന നിലയിൽ രാജാവിന്നെടുക്കാം. സ്വകരണം ചെയ്താൽ ഉടമസ്ഥന്നു കൊടുക്കുകയുമാകാം. അപ്രകാരം ഉടമസ്ഥന്നു കൊടുക്കുന്ന വസ്തുക്കളിൽവച്ചു് ദ്വിപദങ്ങൾ(രണ്ടു കാലുള്ളവ; ദാസാദികൾ)ക്കു അഞ്ചു പണവും, ഒറ്റക്കുളമ്പുള്ള ജീവികൾക്കു നാലുപണവും, ഗോമഹിഷങ്ങൾക്കു രണ്ടുപണവും, ക്ഷുദ്രപശുക്കൾക്കു കാൽപണവും വീതം ഓരോ എണ്ണത്തിന്നു നിഷ്ക്രയം കൊടുക്കണം. രത്നം, സാരം, ഫൽഗു, കപ്യം എന്നിങ്ങനെയുള്ള വസ്തുക്കൾക്കു വിലയുടെ നൂറ്റിന്നഞ്ചുവീതമാണു് നിഷ്ക്രയം.
ശത്രുസൈന്യത്താലൊ ആടവികനാലോ അപഹൃതമായിട്ടുള്ള ദ്രവ്യങ്ങളെ രാജാവു വീണ്ടെടുത്താൽ അവ അതാതിന്റെ ഉടമസ്ഥന്മാൎക്കു കൊടുക്കണം.
ചോരഹൃതമായ ദ്രവ്യം തുമ്പുണ്ടായിട്ടും മുതൽ കിട്ടാതെ വന്നാൽ രാജാവു് സ്വദ്രവ്യങ്ങളിൽനിന്നെടുത്തു് അതുടമസ്ഥന്നു കൊടുക്കണം. വീണ്ടെടുത്തു കൊടുക്കുവാൻ തനിക്കു ശക്തിയില്ലാതെവന്നാൽ സ്വയംഗ്രാഹം (സ്വയമായി ചോരനെപ്പിടിക്കൽ) മുഖേന വീണ്ടെടുപ്പിക്കുകയോ, നിഷ്ക്രയം കൊടുക്കുകയോ ചെയ്യണം.
ശത്രുരാജ്യത്തുനിന്നു വിക്രമം പ്രകടിപ്പിച്ചു അപഹരിച്ചുകൊണ്ടുവന്ന ദ്രവ്യത്തെ രാജാവു കല്പിക്കുന്നതുപോലെ അതു കൊണ്ടുവന്നവന്നനുഭവിക്കാം. എന്നാൽ ആൎയ്യജീവിതന്മാരുടെ ദ്രവ്യങ്ങളും ദേവന്മാർ, ബ്രാഹ്മണർ, തപസ്വികൾ എന്നിവരുടെ ദ്രവ്യങ്ങളും ഒഴിച്ചുള്ള വസ്തുക്കൾ മാത്രമേ അങ്ങനെ അനുഭവിക്കാൻ പാടുള്ളൂ-ഇങ്ങനെ അസ്വാമിവിക്രയം.
സ്വസ്വാമിസംബന്ധം (മുതലുടമസ്ഥത) എങ്ങനെയെന്നാൽ:-ഉച്ഛിന്നദേശങ്ങളായ (സാക്ഷിയില്ലാത്തവ) ദ്രവ്യങ്ങൾക്കു ഭോഗാനുവൃത്തി തന്നെ സത്വത്തിങ്കൽ പ്രമാ