താൾ:Koudilyande Arthasasthram 1935.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൧ അറുപത്തിമൂന്നാം പ്രകരണം പതിനൊന്നാം അധ്യായം വണിക്കുകളുടെ) പലിശ പത്തുപണം വീതം; സാമുദ്രന്മാരുടെ (കടൽക്കച്ചവടക്കാരുടെ)പലിശ ഇരുപതുപണം വീതം. ഇതിൽനിന്നു കവിഞ്ഞ് പലിശ വാങ്ങിയാൽ കർത്താവിന്നും കാരയിതാവിന്നും പൂർവ്വസാഹസം ദണ്ഡം; അതിലെ സാക്ഷികൾക്കു ഒരോരുത്തന്നും അതിൽപ്പകുതിവീതം ദണ്ഡം. രാജാവ് അയോഗക്ഷമഹൻ ( പ്രജകളുടെ യോഗക്ഷേമങ്ങളെ നോക്കാത്തവൻ) ആയിരിക്കുമ്പോൾ ധനികന്റെയും(കടംകൊടുക്കുന്നവൻ)ധാരണികന്റെയും(കടംവാങ്ങുന്നവൻ)ചരിത്രത്തെ നോക്കിയിട്ടുവേണം ഇടപാടുകൾ ചെയ്‌വാൻ.

                  ധാന്യവൃദ്ധി(നെൽപ്പലിശ)സസ്യങ്ങളുടെ നിഷ്പത്തികാലത്തിങ്കൽ ഉപാർദ്ധ(ഒന്നരവരെ)യാകുന്നു. അതിന്നുമേൽ മൂല്യകരണം(വിലത്തരമാക്കൽ)കൊണ്ടു മാത്രമേ വർദ്ധിക്കുകയുള്ളു*.മൂല്യകരണത്തിങ്കൽ പ്രക്ഷേപ(മുതലിനോടുകൂട്ടിച്ചേർത്ത പലിശ)ത്തിന്റെ വൃദ്ധി ഉദയ(മുതലിന്റെ പലിശ)ത്തിന്റെ പകുതിയേ വരുവാൻ പാടുള്ളു$.ധാന്യവൃദ്ധി, അതു വാങ്ങേണ്ട കാലത്തു വാങ്ങാതിരുന്നാൽ,ഒരു വർഷത്തേക്കുള്ളതു മാത്രമേ കൊടുക്കേണ്ടതുള്ളൂ. 

______________________________________________

  • നെല്ലിന്നു പലിശ കൂട്ടേണ്ടതു സസ്യനിഷ്പത്തികാലത്തോളമാകുന്നു.വാങ്ങിയത് എന്നായിരുന്നാലും അതിന്നു സസ്യനിഷ്പത്തികാലം വരെയ്ക്കു പകുതി പലിശ കൂടും. പിന്നെയും പലിശ കൂട്ടേണ്ടിവന്നാൽ അതുവരെയുള്ള പലിശയോടുകൂടിയ ധാന്യം വിലയിരുത്തി പണമാക്കുകയും,ആ പണത്തിന്നു ഇത്ര വീതം പലിശ എന്ന് വ്യവസ്ഥചെയ്യുകയും വേണം. ഇങ്ങനെയല്ലാതെ സസ്യനിഷ്പത്തികാലത്തിന്നു മേൽ ധാന്യമായിട്ടു പലിശ കൂട്ടുവാൻ പാടില്ലന്നു താൽപ്പര്യം.

$ധാന്യത്തെ വിലത്തരമാക്കുമ്പോൾ മൂലധാന്യത്തിന്റെ വിലയും വൃദ്ധിധാന്യത്തിന്റെ വിലയും കൂടിയ ഒരു സംഖ്യയാണല്ലേ ഉണ്ടാവുക. ഇവയിൽ വൃദ്ധിധാന്യത്തിന്റെ വ മൂല്യധാന്യത്തിന്റെ വിലയ്ക്കുള്ള പലിശയുടെ പകുതിയിലധികം പലിശ വരുവാൻ പാടില്ലെന്നു സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/312&oldid=151212" എന്ന താളിൽനിന്ന് ശേഖരിച്ചത്