താൾ:Koudilyande Arthasasthram 1935.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൧ ധർമ്മസ്ഥീയം മൂന്നാമധികരണം.

ങ്ങനെ ഉപദ്രവിക്കുന്നവരിൽവച്ചു  വിശിഷ്ടൻ ( ശ്രേഷ്ഠൻ) ആയിട്ടുളളവൻ ദണ്ഡവും വിശിഷ്യമായിട്ടടയ്ക്കണം.  ബ്രഹ്മണങ്കൽ നിന്നു തുടങ്ങിയാണ്  ഇവരുടെ (സാമയികന്മാരുടെ ) ജ്യേഷ്ടത്വം കണക്കാക്കേണ്ടത്.  സാമ.ികന്മാരിൽവച്ചു ബ്രാഹ്മണവർഗ്ഗക്കാർ തങ്ങൾക്കിച്ഛയില്ലാത്തപക്ഷം പ്രവഹണങ്ങളിൽ കർമ്മം ചെയ്യേണ്ടതില്ല. എങ്കിലും അവർക്ക് അംശം ലഭിക്കുകയും ചെയ്യും
   .  ഇപ്പറഞ്ഞതുകൊണ്ടു ദേശസംഘങ്ങൾ, ജാതിസംഘങ്ങൾ, കുലസംഘങ്ങൾ എന്നിവയ്ക്കുളള സമയത്തിന്റെ (കൂട്ടായി ചെയ്യുന്ന വ്യവസ്ഥയുടെ ) അനപാകർമ്മവും(അപരിത്യാഗം; ആവശ്യാനുഷ്ഠാനം) പറഞ്ഞുകഴിഞ്ഞു.
  രാജാവു, കൂട്ടായ് നാട്ടിന്നു
  ഹിതമാം ചിറ, പാലവും,
  ഗ്രാമശോഭാരക്ഷകളും
   ചെയ് വോർക്കു ഹിതമേകണം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ധർമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ ,വാസ്തുകത്തിൽ, വിവീതക്ഷേത്രപഥഹിംസ-സമയാപനപകർമ്മം എന്ന പത്താമധ്യായം.

                                                         പതിനൊന്നാം അധ്യായം
                                                            ------------------------
                                                           അറുപത്തിമൂന്നാം പ്രകരണം, 
                                                                  ഋണാദാനം
നൂറുപണത്തിനു ധർമ്മ്യമായ മാസവൃദ്ധി( മാസപ്പലിശ) ഒന്നേകാൽപ്പണം വീതം ; കാന്താരഗൻമാരുടെ ( കാന്താരമാർഗ്ഗത്തൂടെ ചരക്കുകൊണ്ടുപോയി വ്യാപരിക്കുന്ന
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/311&oldid=153645" എന്ന താളിൽനിന്ന് ശേഖരിച്ചത്