താൾ:Koudilyande Arthasasthram 1935.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൨ ധർമ്മസ്ഥീയം മൂന്നാമധികരണം

                          ചിരപ്രവാസം ചെയ്കയോ, സംസ്തംഭിപ്പിക്കുക(കൊടുക്കാതെ ഇൌട്ടം കൂട്ടുക)യൊ ചെയ്തവൻ അപ്രകാരമുള്ള ധാന്യത്തിന്റെ വിലയുടെ ഇരട്ടി കൊടുക്കണം. ആദ്യം പലിശ നിശ്ചയിക്കാതെ പിന്നീടു പലിശ  ചോദിക്കുകയോ, ആദ്യം നിശ്ചയിച്ചതിനേക്കാൾ പിന്നീടു പലിശ വർദ്ധിപ്പിക്കുകയോ, മൂല്യം(മൂലധനം)തന്നെ പലിശയും കൂടി കൂടിയേടത്തോളമുണ്ടെന്നു സാക്ഷികളെക്കൊണ്ടു പറയിക്കുകയോ ചെയ്യുന്നവന്ന് ബന്ധചതുർഗ്ഗുണം(മൂലധനത്തിന്റെ നാലിരട്ടി)ദണ്ഡം. കൊടുത്തതിന്റെ നാലിരട്ടി സംഖ്യയ്ക്കു സാക്ഷികളെ തെളിയിക്കുന്നതായാൽ അഭൂതചതുർഗ്ഗുണം(സാക്ഷികൾ പറയുന്നതായ ആ ഇല്ലാത്ത സംഖ്യയുടെ നാലിരട്ടി)ദണ്ഡം. അപ്രകാരമുള്ള ദണ്ഡത്തിന്റെ മൂന്നിലൊരംശം ആദാതാവും(കടംവാങ്ങിയവൻ), ശേഷം ഭാഗങ്ങൾ പ്രദാതാവും(കടംകൊടുത്തവൻ) കൊടുക്കേണ്ടതാണ്.
                   ദീർഗ്ഘസത്രത്തിൽ(വളരെക്കാലത്തേക്കുള്ള

യാഗത്തിൽ) ഏർപ്പെട്ടവൻ, വ്യാധിപിടിപെട്ടവൻ, ഗുരുകുലവാസത്താൽ ഉപരോധിക്കപ്പെട്ടവൻ, ബാലൻ(വ്യവഹാരപ്രാപ്തിവരാത്തവൻ), അസാരൻ(ലോകരീതി അറിയാത്തവൻ)എന്നിങ്ങനെയെല്ലാമിരിക്കുന്നവർ കൊടുത്തുതീർക്കേണ്ടതായ ഋണത്തിന്നു പലിശയില്ല. ഋണം വീട്ടിത്തീർക്കുവാൻ ഒരുങ്ങുമ്പോൾ അതു വാങ്ങാത്തവന്നു പന്ത്രണ്ടു പണം ദണ്ഡം കാരണം പറഞ്ഞിട്ടാണ് വാങ്ങാതിരിക്കുന്നതെങ്കിൽ അതു മേലാൽ പലിശ കൂടാതെ അന്യനായ ഒരു പുരുഷന്റ കയ്യിൽ ഏല്പിക്കേണ്ടതാണ്.

                 പത്തുസംവത്സരം കാലം ഉപേക്ഷിക്കപ്പെട്ടതായ ഋണം തിരിച്ചു വാങ്ങുവാൻ പാടില്ല. എന്നാൽ ബാലൻ, വൃദ്ധൻ,വ്യാധിതൻ, വ്യസനി, പ്രേഷിതൻ എന്നിവരെ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/313&oldid=151350" എന്ന താളിൽനിന്ന് ശേഖരിച്ചത്