താൾ:Koudilyande Arthasasthram 1935.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൦
വിനയാധികാരികം ഒന്നാമധികരണം


മേൽപറഞ്ഞ ഗുണങ്ങളിൽവച്ചു ജാനപദത്വവും സ്വവഗ്രഹത്വവും ആപ്തന്മാരിൽനിന്നു പരീക്ഷിച്ചറിയേണ്ടതാണ്. ശില്പവും ശാസ്ത്രചക്ഷുഷ്മത്ത്വവും സമാനവിദ്യന്മാരായവരോടു ചോദിച്ചു മനസ്സിലാക്കണം. പ്രജ്ഞ, ധാരണാശക്തി, ദാക്ഷ്യം എന്നിവ പലതരം പ്രവൃത്തികളിൽനിന്ന് അറിയേണ്ടതാണ്. വാഗ്മിത്വവും, പ്രാഗല്ല്യവും, പ്രതിഭാശക്തിയും സംഭാഷണത്തിൽനിന്നു മനസ്സിലാക്കണം. ഉത്സാഹവും പ്രഭാവവും ക്ലേശസഹത്വവും ആപത്തു നേരിടുമ്പോൾ പരീക്ഷിച്ചറിയണം. ശൌചം, മൈത്രത്വം, ദൃഢഭക്തിത്വം എന്നിവ സംവ്യവഹാരം കൊണ്ടറിയണം. ശീലം, ബലം, ആരോഗ്യം, സത്ത്വം, സ്തംഭഹീനത, അചാപല്യം എന്നിവ സഹവാസികളിൽ നിന്നറിയണം. സംപ്രിയത്വവും അവൈരിത്വവും പ്രത്യക്ഷപരീക്ഷകൊണ്ടു മനസ്സിലാക്കണം.

രാജവൃത്തി എന്നതു പ്രത്യക്ഷംകൊണ്ടും പരോക്ഷം കൊണ്ടും അനുമാനംകൊണ്ടും ചെയ്യേണ്ടതാകുന്നു. തന്നെത്താൻകണ്ടതു പ്രത്യക്ഷം; പരന്മാർ പറഞ്ഞറിഞ്ഞതു പരോക്ഷം; ചെയ്തുകഴിഞ്ഞതിൽനിന്നു ചെയ്തുകഴിയാത്തതിനെ ഊഹിക്കുന്നതു അനുമാനം. രാജാവിന്നു ഒരേ സമയത്തു അനേകം പ്രവൃത്തികൾ ചെയ്യേണ്ടതായും അവ അനേകദേശങ്ങളിൽവച്ചു നടത്തേണ്ടതായും വരുന്നകൊണ്ടു ദേശകാലാത്യയം വരാതിരിപ്പാൻവേണ്ടി പരോക്ഷമായുള്ള കാൎയ്യത്തെ അമാത്യന്മാരെകൊണ്ടു ചെയ്യിക്കേണ്ടതാകുന്നു. ഇതാണു അമാത്യകൎമ്മം .

ഉദിതോദിത[1]ങ്ങളായ കുലശീലങ്ങളോടുകൂടിയവ


  1. ഉദിതോദിങ്ങളായ കുലശീലങ്ങളുള്ളവൻ​ ​‌നാലു പുരുഷാന്തരം പിഴയാതെ കുലശീലങ്ങളുള്ളവൻ. ഉദിതോദിതം, അസ്തമിതാസ്തമിതം, ഉദിതാസ്തമിതം, അസ്തമിതോദിതം എന്നു കുലശീലങ്ങൾ നാലുവിധമുണ്ടു്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/31&oldid=204773" എന്ന താളിൽനിന്ന് ശേഖരിച്ചത്