താൾ:Koudilyande Arthasasthram 1935.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൯
അഞ്ചാം പ്രകരണം ഒമ്പതാം അധ്യായം


അമാത്യഗുണവും നോക്കി-
ദ്ദേശകാലങ്ങൾ കൎമ്മവും
അമാത്യരാക്കാമിവരെ-
യെല്ലാം; മന്ത്രികളാക്കൊലോ

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, അമാത്യോൽപത്തി എന്ന എട്ടാമദ്ധ്യായം.

ഒമ്പതാം അധ്യായം

അഞ്ചാം പ്രകരണം മന്ത്രിപുരോഹിതോൽപത്തി.


ജാനപദൻ (നാട്ടുവകതിരിവുളളവൻ) ആയിരിക്കുക , അഭിജാതനായിരിക്കുക , സ്വവഗ്രഹൻ (ജനസമ്മതൻ) ആയിരിക്കുക, കൃതശില്പൻ (കലാവിദ്യകളഭ്യസിച്ചവൻ) ആയിരിക്കുക, ചക്ഷുഷ്മാൻ (ശാസ്ത്രചക്ഷുസ്സോടു കൂടിയവൻ) ആയിരിക്കുക, പ്രാജ്ഞനായിരിക്കുക, ധാരയിഷ്ണുവായിരിക്കുക, ദക്ഷനായിരിക്കുക, വാഗ്മിയായിരിക്കുക, പ്രഗല്ഭനായിരിക്കുക, പ്രതിപത്തിമാൻ (പ്രതിഭാ ശക്തിയുളളവൻ) ആയിരിക്കുക, ഉത്സാഹയുക്തനായിരിക്കുക, പ്രഭാവയുക്തനായിരിക്കുക, ക്ലേശസഹനായിരിക്കുക, ശുചിയായിരിക്കുകക, മൈത്രൻ(മിത്രഭാവത്തിൽ വൎത്തിക്കുന്നവൻ) ആയിരിക്കുക, ദൃഢഭക്തിയായിരിക്കുക, സുശീലനായിരിക്കുക, ബലവാനായിരിക്കുക, ആരോഗ്യവാനായിരിക്കുക, സത്ത്വയുക്തനായിരിക്കുക, സ്തംഭചാപല്യ ഹീനനായിരിക്കുക, സംപ്രിയൻ (കാഴ്ചയിൽ പ്രീതിതോന്നിക്കുന്നവൻ)ആയിരിക്കുക, വൈരങ്ങൾചെയ്യാത്തവനായിരിക്കുക എന്നിവയാണ് അമാത്യസമ്പത്തു്. ഈ ഗുണങ്ങളിൽ നാലിലൊന്നു കുറഞ്ഞവൻ മധ്യമനും, പകുതി കുറഞ്ഞവൻ അധമനുമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/30&oldid=204586" എന്ന താളിൽനിന്ന് ശേഖരിച്ചത്