ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Koudilyande Arthasasthram 1935.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൧
ആറാം പ്രകരണം പത്താം അധ്യായം


നും, ഷഡംഗമായ വേദവും ദൈവമായ നിമിത്തശാസ്ത്രവും ദണ്ഡനീതിയും നല്ലവണ്ണം പഠിച്ചറിഞ്ഞവനും, ദൈവകൃതങ്ങളും മനുഷ്യകൃതങ്ങളുമായുണ്ടാകുന്ന ആപത്തുകളെ അഥൎവ്വമന്ത്രങ്ങളെക്കൊണ്ടും ഉപായങ്ങളെക്കൊണ്ടും ഒഴിക്കുന്നവനുമായിട്ടുള്ളവനെ പുരോഹിതനാക്കണം. അദ്ദേഹത്തെ, ആചാൎയ്യനെ ശിഷ്യനെന്നപോലേയും, പിതാവിനെ പുത്രനെന്നപോലെയും, യജമാനനെ ഭൃത്യനെന്നപോലെയും രാജാവു അനുവൎത്തിക്കുകയും വേണം.

ബ്രഹ്മം വൎദ്ധിപ്പിച്ചു, മന്ത്രി
മന്ത്രത്താൽ രക്ഷചെയ്തുമേ
ശാസ്ത്രശസ്ത്രമെഴും ക്ഷത്രം
വെല്ലാത്തതിനെ വെന്നിടും

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, മന്ത്രിപുരോഹിതോൽപത്തി എന്ന ഒമ്പതാമധ്യായം

പത്താം അധ്യായം

ആറാം പ്രകരണം
ഉപധകൾ വഴിയായി അമാത്യന്മാരുടെ ശൗചാശൗചജ്ഞാനം


രാജാവു, മന്ത്രിയോടും പുരോഹിതനോടുംകൂടി അമാത്യന്മാരെ ആദ്യം അപ്രധാനങ്ങളായ അധികരണങ്ങളിലിരുത്തിയിട്ടു്, ഉപധകൾ വഴിയായി പരിശോധിക്കണം

അയാജ്യനായ ഒരുവനെ യാഗവും വേദാധ്യയനവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/32&oldid=204844" എന്ന താളിൽനിന്ന് ശേഖരിച്ചത്