താൾ:Koudilyande Arthasasthram 1935.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൨
ധൎമ്മസ്ഥീയം മൂന്നാമധികരണം


ഇപ്പറഞ്ഞതുകൊണ്ടുതന്നെ തപോവനം, വിവീതം, മഹാപഥം (പെരുവഴി), ശ്മശാനം, ദേവാലയം, യജ്ഞസ്ഥാനം, പുണ്യസ്ഥാനം എന്നിവ സംബന്ധിച്ച വിവാദങ്ങളേയും പറഞ്ഞു കഴിഞ്ഞു-ഇങ്ങനെ മൎയ്യാദാസ്ഥാപനം.

എല്ലാ വിവാദങ്ങൾക്കും കാരണം സാമന്തന്മാർ (അയൽവാസ്തുവിന്റെ ഉടമസ്ഥന്മാർ) ആയിരിക്കും.*[1] അതിൽവച്ചു വിവീതം, സ്ഥലം, കേദാരം (വയൽ), ഷണ്ഡം, ഖലം (നെല്ലു കൊയ്തുവച്ചു മെതിയ്ക്കുന്ന കളം), വേശ്മം (ഗൃഹം), വാഹനകോഷ്ഠം (ഗവാശ്വാദിസ്ഥാനം) എന്നിവയിൽ മുൻപുമുൻപു പറഞ്ഞവ പിൻപു പിൻപു പറഞ്ഞവയിൽനിന്നുള്ള ആബാധത്തെ (പീഡയെ) സഹിക്കണം.

ബ്രഹ്മാരണ്യം, സോമാരണ്യം, ദേവാലയം, യജ്ഞസ്ഥാനം, പുണ്യസ്ഥാനം, എന്നിവയൊഴികെ എല്ലാ സ്ഥലപ്രദേശങ്ങളിലുമുള്ള ജലാധാരം, പരിവാഹം, കേദാരം എന്നിവയെ ഉപയോഗിക്കുമ്പോൾ പരക്ഷേത്രത്തിൽ കൃഷി ചെയ്തുണ്ടാക്കിയ വിളയ്ക്കു ഹിംസചെയ്താൽ അതു ചെയ്തവൻ നഷ്ടത്തിന്നു തക്കതായ മൂല്യം കൊടുക്കണം. കേദാരം, ആരാമം, സേതുബന്ധം എന്നിവയ്ക്കു തമ്മിൽത്തമ്മിൽ ഹിംസ ചെയ്താൽ നഷ്ടം വന്നതിന്റെ ഇരട്ടി ദണ്ഡം.

പിന്നീടുണ്ടാക്കിയതായ അധരതടാക (താഴത്തെ ഭൂമിയിലുള്ള തടാകം)ത്തിലെ വെള്ളം കൊണ്ടു് ഉപരിതടാകത്തിലെ വെള്ളത്താൽ നനച്ചിരുന്ന കേദാരത്തെ ആപ്ലാവനം ചെയ്യരുതു്. പിന്നീടുണ്ടാക്കിയ ഉപരിതടാകത്തിലെ വെള്ളംകൊണ്ടു മുൻപുതന്നെയുള്ളതായ അധരതടാകത്തിലെ പുരാസ്രാവത്തെ (പ്രവാഹസ്രൂതിയെ) തടുക്കുക


  1. അയൽവാസ്തുവുടമസ്ഥന്മാർ പീഡചെയ്യുന്നതിനാലാണു വാസ്തുസംബന്ധമായ വിവാദങ്ങൾ ഉണ്ടാകുന്നതെന്നു സാരം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/303&oldid=205128" എന്ന താളിൽനിന്ന് ശേഖരിച്ചത്