Jump to content

താൾ:Koudilyande Arthasasthram 1935.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൩
അറുപത്തൊന്നാം പ്രകരണം ഒമ്പതാം അധ്യായം


യുമരുതു്. എന്നാൽ; മൂന്നുവൎഷം കാലമായിട്ടു കൃഷിക്കു വെള്ളം തിരിക്കുവാൻ ഉപയോഗിച്ചു വരുന്നില്ലാത്ത തടാകത്തെസ്സംബന്ധിച്ചിടത്തോളം ഇതു ബാധകമല്ല. ഈ വിധിയെ അതിക്രമിച്ചു നടന്നാൽ പൂൎവ്വസാഹസം ദണ്ഡം. തടാകത്തെ വാമനം (വെള്ളം മുഴുവൻ ചോൎത്തു വറ്റിക്കുക) ചെയ്താലും ദണ്ഡം ഇതുതന്നെ. ആപത്തുകളിലൊഴികെ അഞ്ചു സംവത്സരകാലം ഉപയോഗിക്കാതെ ഉപേക്ഷിച്ചു കളഞ്ഞ സേതുബന്ധത്തിന്മേൽ അതിന്റെ ഉടമസ്ഥന്നുള്ള സ്വാമ്യം നശിച്ചുപോകുന്നതാണു്.

കൃഷിസ്ഥലത്തിന്റെ ആവശ്യത്തിന്നു തടാകങ്ങൾ, സേതുബന്ധങ്ങൾ, എന്നിവ പുതുതായി നിൎമ്മിക്കുമ്പോൾ അഞ്ചു സംവത്സരത്തേക്കു പരിഹാരം അനുവദിക്കേണ്ടതാണു്; കേടുവന്നു് ഉപയോഗിക്കാതെ കിടന്നിരുന്നവയെ കേടുപോക്കി നവീകരിക്കുമ്പോൾ നാലു സംവത്സരത്തേക്കു പരിഹാരം നൽകണം. സമുപാരൂഢങ്ങ (തൃണാദികളെക്കൊണ്ടു നികന്നവ) ളായ അവയെ നവീകരിക്കുമ്പോൾ മൂന്നു വൎഷത്തേക്കു പരിഹാരം നൽകണം. സ്ഥലത്തിന്റെ സ്വാമ്യത്തെ ആധാനം ചെയ്യുമ്പോഴും വിക്രയം ചെയ്യുമ്പോഴും ഉള്ള നവീകരണത്തിങ്കൽ രണ്ടു വൎഷത്തേക്കു പരിഹാരം നൽകണം.

വാതപ്രാവൃത്തിമം (കാറ്റുകൊണ്ടു വെള്ളം തേങ്ങിനനയ്ക്കുന്നതു), നന്ദ്യായതനം (കാളത്തേക്കു തേവി നനയ്ക്കുന്നതു്), നിബന്ധായതനം (സേതുബന്ധത്തിൽനിന്നു വെള്ളം തിരിച്ചുനനയ്ക്കുന്നതു്), തടാകം (തടാകജലത്താൽ നനയ്ക്കുന്നതു്) എന്നിങ്ങനെയുള്ള ഭൂമികൾക്കും കേദാരം, ആരാമം, ഷണ്ഡവാപം എന്നിവയ്ക്കും അവയിൽനിന്നുണ്ടാകുന്ന സസ്യവൎണ്ണങ്ങളുടെ ആധിക്യവും ഭാഗത്തിന്റെ ആധിക്യവുമനുസരിച്ചു തടാകസേതുക്കളുടെ ഉടമസ്ഥന്മാൎക്കു

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/304&oldid=205169" എന്ന താളിൽനിന്ന് ശേഖരിച്ചത്