താൾ:Koudilyande Arthasasthram 1935.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൦ ധർമ്മസ്ഥീയം മൂന്നാമധികരണം (ആളുടെ ശക്തി) അനുസരിച്ചാണ് ദായവിഭാഗം ശേഷമുള്ളവർ ഐശ്വർയ്യവാനവനെ ആശ്രയിച്ചു ജീവിക്കണം എല്ലാവരും അനീശ്വരന്മാരാണെങ്കിൽ സമമായിട്ടു ഭാഗിക്കണം

        ഒരുവനും നാലുവർണ്ണങ്ങളിലും വിവാഹം ചെയ്തു പുത്രന്മാരുണ്ടായിട്ടുണ്ടെങ്കിൽ 

അവരിൽവച്ചു ബ്രാഹ്മണീപുത്രന്നു നാലംശവും,ക്ഷത്രിയപുത്രന്നു മൂന്നംശവും,വൈശ്യപുത്രന്നു രണ്ടംശവും ,ശൂദ്രപപത്രന്നു ഒരംശവും കിട്ടുവാനവകാശമുള്ളതു്. ഇപ്പറഞ്ഞതുകൊണ്ട് ,ക്ഷത്രയന്നു മൂന്നുവർണ്ണങ്ങളിലുള്ള പുത്രന്മാരുടെയും വൈശ്യന്നു രണ്ടുവർണ്ണങ്ങളിലുള്ള പുത്രന്മാരുടെയും അംശവിഭാഗം പറഞ്ഞു കഴിഞ്ഞു.

             ബ്രാഹ്മണന്റെ സ്വത്തിന്മേൽ അനന്തരാപുത്രന്നു(അടുത്തവ‍‍ർണ്ണത്തിലുള്ള സ്ത്രീയിലുണ്ടായ പുത്രന്നു്) തുല്യമായ അംശവിഭാഗം ലഭിക്കും. ക്ഷത്രിയവൈശ്യന്മാരുടെ സ്വത്തിന്മേൽ അനന്തരപുത്രന്നു അ‍ർദ്ധാംശമേ ലഭിക്കുകയുള്ളൂ 
  കാർയ്യം നോക്കുവാൻ ശക്തനായിട്ടുള്ളതാരോ അവനുമാത്രമെ ഭാഗമുള്ളുവെന്നർത്ഥം. ക്ഷത്രയന്നു മൂന്നുവർണ്ണങ്ങളിലും പുത്രന്മാരുണ്ടെങ്കിൽ പിതൃദ്രവ്യം ആറംശമായി ഭാഗിച്ചു മൂന്നംശവും, വൈശ്യപുത്രന്നു രണ്ടംശവും, ശൂദ്രപുത്രന്നു ഒരംശവും നൽകണം.വൈശ്യപുത്രന്നു രണ്ടുവർങ്ങളിലും പുത്രന്മാരുണ്ടെങ്കുിൽ മൂന്നംശമായി ഭാഗിച്ചു രണ്ടുഭാഗം വൈശ്യപുത്രന്നും ഒരുഭാഗം ശൂദ്രപുത്തന്നും കൊടുക്കണമെന്നർത്ഥം.
         ബ്രാഹ്മണന്നു സ്വവർണ്ണത്തിലും അനന്തരവർണ്ണമായ ക്ഷത്രിയവർണ്
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/291&oldid=153613" എന്ന താളിൽനിന്ന് ശേഖരിച്ചത്