താൾ:Koudilyande Arthasasthram 1935.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൧ അറുപതാം പ്രകരണം ഏഴാം അധ്യയം ന്നാൽ മാനുഷോപേതനായ പുത്രന്നു" തുല്യാംശം കല്പിക്കുന്നതിന്നും വിരോധമില്ല. സവർണ്ണയും അസവർണ്ണയുമായ രണ്ടു ഭാർയ്യമാരിൽ ഏകപുത്രൻ മാത്രമേ ഉള്ളുവെങ്കിൽ ആ പുത്രൻ പിതാവിന്റെ എല്ലാ ദ്രവ്യത്തേയും ഹരിക്കുകയും, ബന്ധുക്കളെ(പിതാവിനാൽ ഭരിക്കപ്പെടേണ്ടവരെ) ഭരിക്കുകയും ചെയ്യണം. എന്നാൽ ബ്രാഹ്മണർക്കു പാരശവനായിട്ടുള്ള (ശൂദ്രസ്ത്രീയിൽപ്പിറന്ന) പുത്രന്നു' , താൻ പിതാവിൻെറ ഏകപുത്രനാണെന്നിരിക്കിലും, പിതൃദ്രവ്യത്തിൽനിന്നു മൂന്നിലൊരംശം മാത്രമേ ലഭിക്കുകയുള്ളൂ. ശേഷം രണ്ടംശങ്ങൾ പിതൃക്രിയ ചെയ്യേണ്ടുന്ന കാരണത്താൽ പിതാവിൻെറ സപിണ്ഡനോ ആസന്നനായ കുല്യനോ (സോദകൻ) ഹരിക്കേണ്ടതാണു്. അങ്ങനെ ആരൂമില്ലെങ്കിൽ പിതാവിൻെറ ആചാര‍്‍‍യ്യനോ ശിഷ്യനോ ആ രണ്ടംശങ്ങൾക്കു അവകാശികളായിരിക്കും.

 തൽക്ഷേത്രത്തിൽ നിയോഗത്താൽ
 മാതൃബന്ധു, സഗോത്രനോ
 പുത്രൻതന്നെജ്ജനിപ്പിച്ചി-
 ട്ടവന്നായേകിടാം ധനം.
ഏഴാം അധ്യായം.
പുത്രവിഭാഗം.
 അന്യന്റെ പരിഗ്രഹത്തിൽ ഉത്സർജ്ജിക്കപ്പെട്ട ബീജം(ഒരുവന്റെ ഭാർയ്യയിൽ മറ്റൊരുവന്നുണ്ടായ പുത്രൻ) ക്ഷേത്രിയുടെ (അവളുടെ ഭർത്താവിന്റെ) തന്നെ ബീജമാ
*36
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/292&oldid=153615" എന്ന താളിൽനിന്ന് ശേഖരിച്ചത്