താൾ:Koudilyande Arthasasthram 1935.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൨൭൯

അറുപതാം പ്രകരണം  ആറാം അദ്ധ്യായം  വും, അന്യായവൃത്തിയോ  ധർമ്മകാര്യങ്ങളെ കൈവെടിഞ്ഞവനോ ആണെങ്കിൽ നാലിലോരു ഭാഗവും മാത്രമേ അവന്നു ജ്യേഷ്ഠാംശമായി ലഭിക്കയുള്ളൂ. കാമചാരൻ(തോന്നിയതുപോലെ നടക്കുന്നവൻ) ആണെങ്കിൽ ജ്യേഷ്ഠാംശം വുഴുവനും നഷ്ടപ്പെടുന്നതുമാണ്.  ഇതുകൊണ്ടു മധ്യമന്റെയും കനിഷ്ടന്റെയും കാര്യം പറഞ്ഞുകഴിഞ്ഞു. മധ്യമകനിഷ്ടൻമാരിഴ്‍വച്ചു മാനുഷോപേതനായിട്ടുള്ളവന്നു മേൽപ്പറഞ്ഞ ജ്യേഷ്ഠാംശം മുഴുവനും നഷ്ടപ്പെടുന്നതുമാണു്.  ഇതുകൊണ്ടു മധ്യമന്റെയും കനിഷ്ഠന്റെയും കാര്യം പറഞ്ഞു കഴിഞ്ഞു. മധ്യമകനിഷ്ഠന്മാരിൽവച്ചു മാനുഷോപേതനായിട്ടുള്ളവന്നു മേൽപറഞ്ഞ ജ്യേഷ്ഠാംശത്തിൽനിന്നു പകുതി ലഭിക്കുന്നതാണ്.  ഒരച്ഛന്നു് അനേകം സ്ത്രീകളിൽ ജനിച്ച പുത്രന്മാരിൽവച്ച്, അമ്മമാരുടെ ഇടയിൽ ഒരുവൾ സംസ്കൃത( ബ്രഹ്മാദിവിധിപ്രകാരം വേട്ടവൾ) യാണ് മറ്റൊരുവൾ അസംസ്കൃതയാണ് എന്നോ ഒരാൾ കന്യ (വിവാഹത്തിന്നു മുമ്പു അക്ഷതയോനി)യാണ് മറ്റൊരാൾ കൃതക്രിയ (വിവാാഹത്തിന്നു മുമ്പു ക്ഷതയോനി) യാണ്എന്നോ വ്യത്യാസമില്ലാത്തപക്ഷം, പൂർവ്വജനനം കൊണ്ടാണ് ജ്യേഷ്ഠത്വം പൂർവ്വജനനം കൊണ്ടാണ് ജ്യേഷ്ഠത്വവും തീർച്ചയാക്കേണ്ടതു്. ഒരു സ്ത്രീ ഇരട്ടപെറ്റുണ്ടായ രണ്ടു പുത്രന്മാരും ജ്യേഷ്ഠത്വവും  പൂർവ്വജനനംകൊണ്ടാണ് തീരുമാനിക്കേണ്ടതു്.   സൂതൻ( ബ്രാഹ്മണിയിൽ ക്ഷത്രിയനു പിറന്നവൻ), മാഗധൻ( ക്ഷത്രിയസ്തീയിൽ വൈശ്യന്നു പിറന്നവൻ), വ്രാത്യൻ( ഉപനയനംചെയ്യാതെ വിവാഹം ചെയ്ത ബ്രാഹ്മണന്നു സവർണ്ണസ്ത്രീയിൽ പിറന്നവൻ ), രഥകാരൻ എന്നിവരുടെ അനേകസ്ത്രീജാതകന്മാർക്ക് ഐശ്വര്യം.  അമ്മമാർക്കു വ്യത്യാസമള്ളപക്ഷം പൂർവ്വജനനംകോണ്ടല്ല മാതാവിന്റെ ഭേദംകോണ്ടാണ് ജ്യേഷ്ടത്വം കണക്കാക്കേണ്ടത്. സംസ്കൃതശായ മാതാവിന്റെ പുത്രന്നു ഉത്തരകാലത്തിൽ ജനിച്ചാലും അസംസ്കൃതയുടെ പുത്രനെ അപേക്ഷച്ചും , കന്യാപുത്രന്നു കൃതക്രീയയുടെ പുത്രനെ അപേക്ഷച്ചും ജ്യേഷ്ടത്വംഉണ്ടെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/290&oldid=153587" എന്ന താളിൽനിന്ന് ശേഖരിച്ചത്