താൾ:Koudilyande Arthasasthram 1935.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൨ ധർമ്മസ്ഥീയം മൂന്നാമധികരണം എന്നാൽ, പരോക്ഷമായിട്ടുള്ള ആധികർണ്ണഗ്രഹണം. (വസ്തു പണയപ്പെടുത്തിക്കൊണ്ടുള്ള ഋണാദാനം) സംബന്ധിച്ചവയോ, അവക്തവ്യകരങ്ങളോ(ആക്ഷേപത്തിനിട നൽകാത്തവ) ആയിട്ടുള്ള തിരോഹിതവ്യവഹാരങ്ങൾ സിദ്ധിക്കും( നിലനില്ക്കും). ദായം( ദായവിഭാഗം), നിക്ഷേപം ( വുദ്രവയ്ക്കാതെ സൂക്ഷിപ്പാനേല്പിച്ച വസ്തു), വിവാഹം എന്നിവയെസ്സംബന്ധിച്ച വ്യവഹാരങ്ങളും, വീട്ടിൽനിന്നുപുറത്തിറങ്ങാത്തവരായും,വ്യാധിതമാരായും അമൂഢസംജ്ഞക (സംദ്ഞാഹാനിവരാത്തവർ)ളായുമിരിക്കുന്ന സ്ത്രീകളുടെ വ്യവഹാരങ്ങളും അന്തരഗാരകൃതങ്ങളാകിലും സിദ്ധിക്കും. ,സാഹസം (കവച്ച്) ,അനുപ്രവേശം, കലഹം, വിവ്ഹം, രാജനിയോഗം എന്നിവ സംബന്ധിച്ച വ്യവഹാരങ്ങളും,പൂർവരാത്രവിയവഹാരികളുടെ (രാത്രിപൂർവ്വഭാഗത്തിൽ ഇടപാടുചെയ്യുന്ന വേശ്യാശൗണ്ഡികാദികളുുടെ) വ്യവഹിരങ്ങളും രാത്രികൃതങ്ങളായാലും സിദ്ധിക്കും. സാർത്ഥം (വണികസംഘം), വ്രജം (ഗോപന്മാർ), ആശ്രമം (ത്പസന്മാർ), വ്യാധന്മാർ,ചാരണന്മാർ, എന്നിവരുടെ വ്യവഹാരങ്ങളും അരണ്യകൃതങ്ങളായാലും സിദ്ധിക്കും. ഗൂഢാജീവികളുടെ (വ്യാജസ്വർണ്ണാദികൾകൊണ്ടു വ്യാപരിക്കുന്നവർ) വിഷയത്തിലുള്ള വ്യവഹാരങ്ങൾ ഉപധികൃതങ്ങളായാലും സിദ്ധിക്കും. ചിലർ അധികർണ്ണഗ്രഹണം എന്നു പദച്ഛദം ചെയ്കയും അന്യരുടെ കർണ്ണത്തിൽ ഗ്രഹിപ്പിച്ചിട്ടു ചെയ്യുന്ന ഇടപിട് എന്നർത്ഥം പാകയും ചെയ്യുന്നുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/263&oldid=153451" എന്ന താളിൽനിന്ന് ശേഖരിച്ചത്