താൾ:Koudilyande Arthasasthram 1935.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൩

൫൭-ം ൫൮-ം പ്രകരണങ്ങൾ ഒന്നാം അധ്യായം മിഥസ്സമവായു ( സ്ത്രീപുരുഷന്മാരുടെ രഹസ്സമ്പ്രയോഗം) വിഷയത്തിലുളള വ്യവഹാരങ്ങൾ ഉപഹാരകൃതങ്ങളായാലും സിദ്ധിക്കും.ഇവയിൽനിന്നു വിപരീതങ്ങളായിട്ടുളള വ്യവഹാരങ്ങൾ സിദ്ധിക്കുകയില്ല.അപ്രകാരം തന്നെ അപാശ്രയവാന്മാരാൽ (അസ്വതന്ത്രന്മാരാൽ) ചെയ്യപ്പെട്ട, അതായതു പിതാവിരിക്കെ പുത്രനാലും പുത്രൻ കാര്യം നോക്കിയിരിക്കെ പിതാവിനാലും നിഷ്കുല (കുലഭ്രഷ്ടൻ)നായ ഭ്രതാവിനാലും അവിഭക്താംശനായ കനിഷ്ഠനാലും ഭർത്താവൊ പുത്രനൊ കാര്യക്ഷമനായുളളപ്പോൾ സ്ത്രീയാലും ദാസൻ, ആഹിതൻ (ഈടുവയ്ക്കപ്പെട്ടവൻ) എന്നിവരാലും അപ്രാപ്തവ്യവഹാരൻ (വ്യവഹാരപ്രാപ്തി വരാത്തവൻ) അതീതവ്യവഹാരൻ (വ്യവഹാരപ്രാപ്തികാലം കഴിഞ്ഞവൻ) എന്നിവരാലും അഭിശസ്തൻ (പാപകർമ്മദൂഷിതൻ),പ്രവ്രജിതൻ,വ്യംഗൻ,വ്യസനി (സ്ത്രീമദ്യാദിവ്യസനമുളളവൻ) എന്നിവരാലും ചെയ്യപ്പെട്ട വ്യവഹാരങ്ങളും സിദ്ധിക്കുകയില്ല. എന്നാൽ ഇതു നിസ്പഷ്ടവ്യവഹാരന്മാരായവരെ (വ്യവഹാരാധികാരം നൽകപ്പെട്ടവർ) ഒഴിച്ചുമാത്രമാണ് . അവരിൽവച്ചും

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/264&oldid=153482" എന്ന താളിൽനിന്ന് ശേഖരിച്ചത്