താൾ:Koudilyande Arthasasthram 1935.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪
വിനയാധികാരികം ഒന്നാമധികരണം


നശിച്ചു; ദുൎയ്യോധനനും രാജ്യത്തിൽനിന്ന് അംശം കൊടുക്കാതെ നശിച്ചുപോയി. മദത്താൽ, ഡംഭോത്ഭവനെന്ന രാജാവു സൎവ്വഭൂതങ്ങളേയും അപമാനിച്ചു നശിച്ചു; ഹേഹയാധിപതിയായ കാൎത്തവീൎയ്യാൎജ്ജൂനനും അപ്രകാരംതന്നെ നശിച്ചുപോയി. ഹൎഷത്താൽ, വാതാപി എന്നവൻ അഗസ്ത്യമഹൎഷിയെ ആക്രമിപ്പാൻ പുറപ്പെട്ടു മരണമടഞ്ഞു; വൃഷ്ണിസംഘവും ദ്വൈപായനനെ ആക്രമിപ്പാൻ തുനിഞ്ഞു നശിച്ചുപോയി.

ഇച്ചൊന്നോരും മററുമേറെ-
യജിതേന്ദ്രിയരാം നൃപർ
അരിഷഡ്വൎഗ്ഗമേറാററാർ
ബന്ധുരാഷ്ട്രസമേതരായ്;
ഒഴിച്ചു ശത്രുഷഡ്വൎഗ്ഗം
വശിയാം ജാമദഗ്ന്യനും
നാഭാഗനാമംബരീഷൻ -
താനും വാണാരനേകനാൾ .

കൌടില്യൻെറ അർത്ഥശാസ്രുത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ഇന്ദ്രിയജയത്തിൽ, അരിഷഡ്വൎഗ്ഗത്യാഗമെന്ന ആറാമധ്യായം

ഏഴാം അധ്യായം

രാജൎഷിവൃത്തം.


ആകയാൽ , രാജാവ് അരിഷഡ്വൎഗ്ഗങ്ങളെ അകററി ഇന്ദ്രിയജയത്തെ സാധിക്കണം; വൃദ്ധസംയോഗംകൊണ്ടു പ്രജ്ഞയെ ഉത്തേജിപ്പിക്ക​​ണം; ചാരനെക്കൊണ്ടു ചക്ഷുസ്സിന്റെ കാൎയ്യം നിർവഹിക്കണം; ഉത്ഥാനം (നിരന്തരമായ ഉദ്യോഗം) കൊണ്ടു യോഗക്ഷേമങ്ങളെ സാധിക്ക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/25&oldid=203850" എന്ന താളിൽനിന്ന് ശേഖരിച്ചത്