താൾ:Koudilyande Arthasasthram 1935.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൫
മൂന്നാം പ്രകരണം ഏഴാം അധ്യായം


ണം; കാൎയ്യാനുശാസനംകൊണ്ടു പ്രജകളെ സ്വധൎമ്മങ്ങളിൽ പ്രവൃത്തിപ്പിക്കണം; വിദ്യോപദേശംകൊണ്ടു വിനയത്തെ ഉണ്ടാക്കണം; അൎത്ഥസംയോഗംകൊണ്ടു ലോകരുടെ പ്രീതിയെ സമ്പാദിക്കണം; ഹിതംകൊണ്ടു ലോകയാത്രയെ നിൎവ്വഹിക്കുകയും വേണം.

ഇപ്രകാരം ഇന്ദ്രിയങ്ങളെ വശപ്പെടുത്തിയ രാജാവു പരസ്ത്രീയേയും പരദ്രവ്യത്തേയും പരഹിംസയേയും പരിത്യജിക്കണം. ഉചിതമല്ലാത്ത ഉറക്കം, അനുചിതവിഷയങ്ങളിൽ ലോലത, അസത്യഭാഷണം, ഔദ്ധത്യം തോന്നിക്കുന്ന വേഷം, അൎത്ഥസംയോഗത്തിന്നു വിപരീതമായ നടപടി, അധൎമ്മത്തേയും അനൎത്ഥത്തേയും ഉളവാക്കുന്ന ഇടപാടു എന്നിവയും വൎജ്ജിക്കണം.

ധൎമ്മാൎത്ഥങ്ങൾക്കു വിരോധം വരാത്തവിധത്തിൽ വേണം കാമത്തെ സേവിക്കുവാൻ. കാമമേ വേണ്ടെന്നു വച്ചു കേവലം സുഖരഹിതനായിരിക്കുവാനും പാടില്ല. അഥവാ അന്യോന്യാശ്രയമായിട്ടുള്ള ത്രിവൎഗ്ഗത്തെ (ധൎമ്മാൎത്ഥകാമങ്ങളെ) സമമാകുംവണ്ണം സേവിക്കുകയുമാകാം. എന്തുകൊണ്ടെന്നാൽ, ധൎമ്മാൎത്ഥകാമങ്ങളിൽവച്ചു ഒന്നിനെ മാത്രം അധികമായി സേവിച്ചാൽ അതു മററു രണ്ടിനേയും, തന്നേയും പീഡിപ്പിക്കും.

ത്രിവൎഗ്ഗത്തിൽ ധൎമ്മവും കാമവും അൎത്ഥത്തെ ആസ്പദിച്ചുള്ളവയാകയാൽ അൎത്ഥംതന്നെയാണു് പ്രധാനമെന്നാണ് കൌടില്യന്റെ അഭിപ്രായം.

രാജാവു ആചാൎയ്യന്മാരെയോ അമാത്യന്മാരെയോ പരമമായ മൎയ്യാദ (അലംഘ്യമായ അതിര്) ആയിട്ടു കല്പിക്കണം. അവർ അദ്ദേഹത്തെ അപായസ്ഥാനങ്ങളിൽനിന്നു നിവൎത്തിപ്പിക്കണം. രഹസ്യസ്ഥലങ്ങളിലെപ്പെരുമാററംകൊണ്ടു രാജാവു കാൎയ്യങ്ങളിൽ പ്രമാദം വരുത്തുന്നതാ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/26&oldid=203928" എന്ന താളിൽനിന്ന് ശേഖരിച്ചത്