മൂന്നാം പ്രകരണം | ആറാം അധ്യായം |
ഹൎഷം എന്നിവയുടെ ത്യാഗംകൊണ്ടു സമ്പാദിക്കേണ്ടതാണ്. ഇന്ദ്രിയജയമെന്നാൽ കൎണ്ണം, ത്വൿ ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് ശബ്ദം, സ്പൎശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങളിൽ അവിപ്രതിപത്തി (വിരോധം കൂടാതെകണ്ടുളള പ്രവൃത്തി)യാകുന്നു. അഥവാ ശാസ്ത്രാൎത്ഥാനുഷ്ഠാനമാണു് ഇന്ദ്രിയജയമെന്നും പഠയാം. എന്തുകൊണ്ടെന്നാൽ, ഈ ശാസ്ത്രമെല്ലാംതന്നെ ഇന്ദ്രിയജയമത്രെ.[1]
ശാസ്ത്രവിരുദ്ധമായി പ്രവൃത്തിക്കുന്നവനും ഇന്ദ്രിയങ്ങളെ ജയിച്ചു കീഴടക്കാത്തവനുമായ രാജാവു്, ചതുസ്സമുദ്രപൎയ്യന്തയായ ഭൂമിയെ വാഴുന്നവൻതന്നെയായാലും, പൊടുന്നനവെ നശിച്ചുപോകും. ഇതിന്നു ദൃഷ്ടാന്തമാവിതു്: ഭോജദേശം വാണിരുന്ന ദാണ്ഡക്യനെന്ന രാജാവു് കാമത്താൽ ബ്രാഹ്മണകന്യകയെക്കുറിച്ചു ആസക്തനായിട്ടു ബന്ധുക്കളോടും രാഷ്ട്രത്തോടുംകൂടി നശിച്ചു; വിദേഹാധിപതിയായിരുന്ന കരാളനെന്ന രാജാവും അങ്ങനെതന്നെ നശിച്ചു. കോപത്താൽ, ജനമേജയനെന്ന രാജാവു ബ്രാഹ്മണരോടു കലഹിച്ചു ബന്ധുക്കളോടും, രാജ്യത്തോടുംകൂടി നശിച്ചു; അപ്രകാരംതന്നെ താലജംഘനെന്ന രാജാവും ഭൃഗുക്കളോടു കലഹിച്ചു നാശമടഞ്ഞു. ലോഭത്താൽ, ഐളൻ എന്ന രാജാവു ചതുൎവ്വൎണ്ണങ്ങളുടെ ധനം അപഹരിപ്പാൻ ശ്രമിച്ചിട്ടു നാശം പ്രാപിച്ചു; സുവീരദേശാധിപതിയായ അജബിന്ദു എന്ന രാജാവും അതേ കാരണത്താൽത്തന്നെ നശിച്ചു. മാനത്താൽ, രാവണൻ പരപത്നിയെ അപഹരിച്ചിട്ടു മടക്കിക്കൊടുക്കാതെ
- ↑ ശാസ്ത്രം ഇന്ദ്രിയജയത്തിന്നു കാരണമാകയാൽ കാൎയ്യകാരണങ്ങൾക്കു തമ്മിൽ അഭേദോപചാരംചെയ്തു ശാസ്ത്രംതന്നെ ഇന്ദ്രിയജയമെന്നു വ്യവഹരിക്കാമെന്നു താൽപൎയ്യം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.