വിനയാധികാരികം | ഒന്നാമധികരണം |
പകൽ സമയത്തെ മൂന്നായി ഭാഗിച്ച് ആദ്യത്തെ ഭാഗം മുഴുവൻ ഹസ്തിവിദ്യ, അശ്വവിദ്യ, രഥവിദ്യ, ആയുധവിദ്യ എന്നിവയിൽ അഭ്യാസം ചെയ്യണം. മൂന്നാമത്തെ ഭാഗത്തിൽ ഇതിഹാസത്തെ കേട്ടു പഠിക്കണം. ഇതിഹാസമെന്നാൽ പുരാണം, ഇതിവൃത്തം, ആഖ്യായിക, ഉദാഹരണം, ധർമ്മശാസ്ത്രം, അർത്ഥശാസ്ത്രം എന്നിവയാകുന്നു. അഹോരാത്രത്തിന്റെ ശേഷമുളള ഭാഗത്തിങ്കൽ മുൻപു പഠിക്കാത്ത വിദ്യകളെ ഗ്രഹിക്കുകയും, ഗ്രഹിച്ചതിനെ പരിചയിക്കുകയും, അല്പമാത്രം ഗ്രഹിച്ചിട്ടുളളതിനെ വീണ്ടും വീണ്ടും പഠിച്ചു' ഉപസ്ഥിതി വരുത്തുകയും വേണം.
ശ്രുതംകൊണ്ടു പ്രജ്ഞയുണ്ടാകുന്നു., പ്രജ്ഞകൊണ്ടു യോഗം സിദ്ധിക്കുന്നു; യോഗത്തിൽനിന്നു ആത്മവത്തയും ഉളവാകുന്നു. ഇങ്ങനെയാണു വിദ്യയുടെ സാമൎത്ഥ്യം.
വിദ്യയാൽ വിനയം നേടി
പ്രജാവിനയനിഷ്ഠനായ'
സർവ്വഭൂതഹിതൻ രാജാ
പാരടച്ചു ഭരിച്ചിടും.
വിദ്യാവിനയകാരണമായിട്ടുളളതു ഇന്ദ്രിയജയമാകുന്നു. അതിനെ കാമം, ക്രോധം, ലോഭം, മാനം, മദം,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.