താൾ:Keralolpatti The origin of Malabar 1868.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെഞ്ചാമരം വീശിക്ക, കള്ളരേയും ദുഷ്ടരേയും ശിക്ഷിക്ക, പശുക്കളേയും ബ്രാഹ്മണരേയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും രക്ഷിക്ക, നാട്ടടക്കവും ൧൮ ആചാരവും കുത്തുവിളക്കു, പന്തക്കിഴയും, മുത്തുക്കുടയും, പച്ചത്തഴയും, അനുപമകൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗങ്ങളും കൊടുത്തു "അറയും തുറയും തളയും ആമവും കഴുവും തീർത്തു തളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാരത്തോടും കൂടി ഏകഛത്രാധിപതിയായി ആഴിചൂഴും ഊഴിയിങ്കൽ കുമാരി ഗോകർണ്ണം പര്യന്തം അടക്കി വാണുകോൾക" എന്നരുളിച്ചെയ്തു. നരപതിയംശത്തോട കൂടി ആറെട്ടു വട്ടം കേട്ടി വാഴുവാന്തക്കവ്വണ്ണം മാനിച്ചന്നു വാളും വിക്രമന്നു നീരും കൊടുത്തു. അതു കണ്ടപ്പോൾ വള്ളുവകോനാതിരി ചേരമാൻ പെരുമാളോടുണർത്തിച്ചു "വെട്ടി ജയിച്ചു കൊൾക എന്നിട്ടല്ലോ വാൾകൊടുത്തതു. ഇനി എനിക്കൊരു രക്ഷ കല്പിക്കേണം" എന്നാറെ, പെരുമാൾ ആകട്ടെ "തടുത്തുനിന്നു കൊൾക" എന്നു കല്പിച്ചു, വള്ളുവകോനാതിരിക്ക് പലിശയും കൊടുത്തു, പലിശക്കു മൂന്നു വെട്ടും കൊടുത്തു. ജയിപ്പാനായിട്ട് വാളും തടത്തു രക്ഷിപ്പാനായി പലിശയും കൊടുത്തു പോകകൊണ്ടു ഇന്നും വള്ളുവകോനാതിരിയോട് പടകൂടിക്കൂടാ. വേണാടടികളം കോലത്തിരിയും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് എശുപെട്ടു കൊൾക എന്നും അരുളിചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്കയും ചെയ്തു. ഇങ്ങിനെ ൧൭ നാട്ടിലും ൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശേഷം നമ്പി, നമ്പിടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങിനെ ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/76&oldid=162310" എന്ന താളിൽനിന്ന് ശേഖരിച്ചത്