താൾ:Keralolpatti The origin of Malabar 1868.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർക്ക് ഓരൊ ദേശം കൊടുത്തു. അവർ ഓരോ സ്വരൂപത്തിങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാളർക്കും പല നാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും വാഴുന്നൊർ കർത്താ, കമ്പമ്മികികൾ, നായർ, മേനോൻ, പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുകളും കല്പിച്ചു. ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും വാട്ടം വരാതെ നടത്തേണം എന്നും മർയ്യാദയും ആചാരവും പട്ടോലപ്പെടുക്കേണം എന്നും ൪ ആളോടു കല്പിച്ചു. ൧ വെണനാട്ടു തൃപ്പാസ്വരൂപത്തിങ്കൽ കല്ക്കുളത്ത്. ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള, ൨ പെരിമ്പടപ്പിൽ വാലിയത്തു മേനോൻ. ൩ ഏറനാട്ടു, നെടിവിരിപ്പിൽ മങ്ങാട്ടുരയരച്ചമേനോൻ, ൪ കോലത്തിരി സ്വരൂപത്തിൽ പുതിശ്ശേരി നമ്പിയാർ, നാട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശേഷം ൩ ആളും മേനോന്നു വഴക്കം ചെയ്യേണം. കർക്കട വ്യാഴം മകരമാസത്തിൽ വരുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറത്ത് ഈ നാലു പട്ടൊലക്കാരരും ഒരു നിലയിൽ കൂടി ഇരുന്നു. ൪ പട്ടോലയും നിവിർന്നു കന്യാകുമാരി ഗോകർണ്ണത്തിന്നകത്ത് അഴിയുന്ന മർയ്യാദയും അടുക്കും ആചാരവും മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളേയും പ്രജകളേയും പ്രഭുക്കന്മാരെയും ബോധിപ്പിച്ചും വള്ളുവകോനിൽ തൃക്കൈകുടെക്കു വേലയായി ൧൭ നാട്ടിലെ പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു മഹാ മഖ വേല നടത്തേണം എന്നു കല്പിച്ചു. പതിനേഴു നാട്ടിലുള്ള മാടമ്പികളും നാടടക്കി, വളർഭട്ടത്തകോട്ടയിൽ പുരുഷാന്തരത്തിങ്കൽ രാജ്യഭിഷേകത്തിന്നു കെട്ടും കിഴിയും

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/77&oldid=162311" എന്ന താളിൽനിന്ന് ശേഖരിച്ചത്