താൾ:Keralolpatti The origin of Malabar 1868.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂന്തുറക്കോനും (ഇരിവർ ഏറാടിമാരും) മാനിച്ചൻ കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്രകൂടത്തിൽ) ചെന്നു പെരുമാളെ കാണും പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ) എന്നു പെരുമാൾ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ പെരുമാൾ വള്ളുവ കോനാതിരിയെ കൂട നിർത്തി പൊൻ ശംഖിൽ വെള്ളം പകർന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ വഴിയും (കാതിയാർ മുതലായ ജോനകരേയും മക്കത്തെ കപ്പൽ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിൻ (മുന)മേൽ നീരും പകർന്നു കൊടുത്തു. "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക" എന്നാജ്ഞയും "ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മേൽകോയ്മ സ്ഥാനം നടത്തി കോൾക" എന്നനുജ്ഞയും കൊടുത്ത ശേഷം, കൈനിറയെ വാങ്ങി പൂന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു കൊണ്ടാൻ. തൊടുവിക്കളത്ത് ഉണ്ണിക്കുമാരനമ്പിയാർ, അന്നേരം പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻ മേനോൻ എന്നും കുന്നല കോനാതിരിക്ക ഇളങ്കൂറുനമ്പിയാതിരി തിർമുല്പാടെന്നും അരുളിചെയ്തു. അന്നു പരമധാനിയും പതാനി പള്ളിമാറടിയും വെങ്കൊറ്റ കുടപിടിപ്പിക്ക, വെള്ളിക്കാളം വിളിപ്പിക്ക, ആലവട്ടം

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/75&oldid=162309" എന്ന താളിൽനിന്ന് ശേഖരിച്ചത്