താൾ:Keralolpatti The origin of Malabar 1868.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ അവകാശങ്ങൾ കൊടുത്തു. മലയിൽ പണിയന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണിക്കർ, മാവിലവർ, കരിമ്പാലർ, തുളുവർ, കുളുവർ കാട്ടുവാഴ്ച, നായാട്ടു, വല്ലിപ്പൊഴുത്തി, ഇറയവൻ, എറവാളൻ, തേൻ കുറുമ്പർ, മലയർ, കള്ളാടിമാർ (ഏറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളർ പെരാളർ, ഉള്ളാളർ, ഉള്ളവർ മലയാളർ, കുറുമ്പർ, പല വിത്തുകളും എടുക്ക. മൂത്തൊരൻ (നായാട്ടു വലകെട്ടുക ഉറി മിടക) കുറവൻ വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാംസം ഭക്ഷിക്ക, പുല്പായിടുക. പറയൻ (പറയിപെറ്റ പന്തീരുകുലം വായില്ലാകുന്നിലപ്പൻ പരദേവത, കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭക്ഷിക്ക. ചെറുമരിൽ കയറിയവർ ഇരുളർ, എരളൻ, കണക്കരും, ഒടുക്കം പുലയരും പായുണ്ടാക്കുക നായാടികളും നായടിച്ചു തിന്നുക.

ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുകുളി തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അടുക്കും, ആചാരം, നീതിയും, നിലയും, തളിയും, കുളിയും, പുലയും, പുണ്യാഹവും, ഏറ്റും, മാറ്റും, ദിനവും, മാസവും എന്നിങ്ങനെ ഉള്ളത് എല്ലാം ശങ്കരാചാര്യ്യർ ൬൪ ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും സ്വരൂപവും നാനാവർണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കർക്കടവ്യാഴം പുക്കു വരുന്ന കുംഭമാസത്തിൽ വന്ന മഹാ മഖത്തിൽ പിറ്റെ നാൾ തിരുന്നവായെ പേരാറ്റിൽ മണപ്പുറത്തനിന്നു മഹാരാജാവായി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാളെയും നമ്പിമാടമ്പിസ്മാർത്തൻ മറ്റും പല പ്രഭുക്കന്മാരെയും

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/67&oldid=162300" എന്ന താളിൽനിന്ന് ശേഖരിച്ചത്