ശൂദ്രൻ കൊല്ലൻ പെരുംകൊല്ലൻ ഇരിമ്പു പണി. ചെമ്പുകൊട്ടി ചെമ്പൊട്ടി ചെമ്പു പണി. കമ്മാളരിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞു പോയവർ നാല് കൊല്ലർ, അതിൽ തീകൊല്ലൻ, കരുവാൻ, അമ്പുകെട്ടിക്കൊല്ലൻ, പടക്കുറുപ്പു, വില്ലുഴിക,അമ്പുകെട്ടുക, പയറ്റിക്ക. പലിശക്കൊല്ലൻ, കിടാരൻ പലിശ എടുത്തു കൊടുക്ക, തോല്പണി. വാൾകൊല്ലൻ(കടച്ചകൊല്ലൻ) ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക, കൂലിച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടികുറുപ്പു കുന്തവടി തീർക്ക. പരകുറുപ്പ് കുമ്മായം ഉണ്ടാക്കുക. പരവൻ കാട്ടുക്കുറുപ്പു, വേലക്കുറുപ്പു. വേലൻ, പേറ്റി, ചികിത്സ, ൟറ്റെടുക്ക, ശസ്ത്രപ്രയോഗവും സൂതികാകർമ്മവും. പാണർ മുന്നൂറ്റൻ, അഞ്ഞൂറ്റൻ, വേലൻ, പരവൻ, മരം ഏറുക, കളം മനിയുക, കെട്ടിയാട്ടം, കുളി അടക്കുക, ഒടി തീർക്ക, മന്ത്രവാദം. കമ്മാളർക്കു അടിമയായി നിൽക്കുന്നു.അതിൽ ൪ വക മൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി ഇവർ ഒന്നു തന്നെ. വണ്ണാൻ മണ്ണാൻ, പെരുവണ്ണാൻ. ഏറ്റും മാറ്റും കെട്ടിയാട്ടം ചാഴിയും പുഴുവും വിലക്കുക മന്ത്രവാദം കുത്തുപണി. പിന്നെ കണിശൻ കണിയാൻ ജ്യോതിശാസ്ത്രം, മന്ത്രവാദം, നാല്പതീരടിസ്ഥാനത്തിൽ ആയുധം എടുത്തുകൊടുക്ക, കളരിയിൽ ആചാര്യസ്ഥാനം, കൂട്ടം ബാധതിരിക്ക. വേട്ടുവർക്കു ഉപ്പു വിളെക്കുക, മണ്പണി. പുള്ളുവന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപ്പണി. പിന്നെ കുന്നുവാഴികൾ ൧൬ വംശം എന്ന് പറയുന്നു. പുളിയർ (ഇവർക്ക് കുറുമ്പിയാതിരി കുന്നിൻകൂർ വാഴ്ച വെട്ടിയടക്കം, കെട്ടിപാച്ചൽ നായാട്ടു, പട, കൂലിച്ചേകം,
താൾ:Keralolpatti The origin of Malabar 1868.djvu/66
ദൃശ്യരൂപം