Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുത്തി ബോധിപ്പിച്ചു, സർവ്വജ്ഞരായിരിപ്പോരു ശങ്കരാചാർയ്യർ എന്നറിക. ഈശ്വരന്നു ആരിലും ഒരു കുലഭേദവിമില്ല. പരദേശികൾ ഒരു ജാതിക്കും തീണ്ടിക്കുളിയുമില്ല; ഏകവർണ്ണിച്ചിരിക്കുമത്രെ; അതു പോര ഈ കർമ്മഭൂമിയിൽ ഭൂമിക്ക് കർമ്മംകൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാജ്യങ്ങളിൽ ഒന്നിച്ചു നടക്കാം. കർമ്മഭൂമിയിങ്കൽ കർമ്മം കൊണ്ടു ഗതി വരുത്തി കൂടും അതു കൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു. അതിനു വിഘ്നം വരുത്തുന്നവർക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ലലും മനോദു:ഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട അതിന്നു നീക്കം വരുത്തിക്കൂടാ എന്നു ൬൪ ഗ്രാമവും ശങ്കരാചാര്യ്യരും രാജാക്കന്മാരും പല ദിവ്യജനങ്ങളും മഹാലോകരും കൂടിയ സഭയിങ്കൽനിന്നു കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/68&oldid=162301" എന്ന താളിൽനിന്ന് ശേഖരിച്ചത്