താൾ:Keralolpatti The origin of Malabar 1868.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തങ്ങന്മാർ പരശുരാമദോഷം ഏല്ക്കുകകൊണ്ടു ബ്രാഹ്മണകർമ്മം ഒന്നും ഇല്ല. ഇവരോടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്തപുരത്ത് ഭഗവാന്റെ അടിയാർ, ശാസ്താവിങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരു പരിഷയും കല്പിച്ചു, തൈയമ്പാടി എന്നൊരു ചാർന്ന പരിഷയും ഉണ്ടു. അവർ കളം എഴുതി ദൈവം പാടുന്നവർ; ഭദ്രക്കാളി അടിയാന്മാരുടെ പൂജ ഉള്ളേടത്ത് കഴകപ്പൊഴുതിക്കായിട്ട് ചാർന്നവർ എന്ന മാനാരി പുത്തില്ലം അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും അമ്പലവാസികളിൽ കൂടിയവർ, മാരയാർ അമ്പലവാസികളിൽ കൂടുക ഇല്ല; അവർ വാദ്യ പ്രയോഗക്കാർ കൊട്ടുമാരയാർ അസ്ഥികുറച്ചി, അസ്ഥിവാരി, ശവസംസ്കാരത്തിൽ പരിചാരം ചെയ്തുകൊണ്ടു പരിയരത്തവരിൽ ആകുന്നു. ഇവർ ഒക്ക നാലു വർണ്ണത്തിൻ ഇടയിൽ പെട്ട അന്തരജാതികൾ.

ക്ഷത്രിയരിൽ സൂര്യവംശവും സോമവശംവും രണ്ടു വകയിൽ മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും സാമന്തരും ഉണ്ടു. ഏറാടിയും നെടുങ്ങാടിയും വെള്ളൊടിയും അവരിൽ താണ പരിഷ എന്നും അടിയോടികൾ എന്നും പറയുന്നു. മയൂരവർമ്മൻ മലയാളം തൗളവം വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധേയാന്ത്യത്തിങ്കൽ ഒക്കയും വർമ്മൻ ശർമ്മൻ എന്നുള്ള പേർ കൂടുന്നു.

വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു; വയനാട്ടിലുണ്ടു.

ബ്രാഹ്മണർക്ക് വേദശാസ്ത്രങ്ങളും യാഗാദികർമ്മ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/62&oldid=162295" എന്ന താളിൽനിന്ന് ശേഖരിച്ചത്