താൾ:Keralolpatti The origin of Malabar 1868.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ൫൯ -


ങ്ങളും ജപഹോമാദിശാന്തികളും ക്ഷത്രിയർക്ക് രാജത്വം രക്ഷാശിക്ഷ പ്രജാപരിപാലനവും. വൈശ്യന്നു കൃഷി ഗോരക്ഷ വാണിഭവും. ശൂദ്രന്നു പട നായാട്ടു മൂന്നാഴിപ്പാടു കാവൽ ചങ്ങാതം അതിൽ കിഴിഞ്ഞവർക്ക് താളി പിഴിഞ്ഞു കുളിപ്പിക്ക, തണ്ടെടുക്ക, ചുമടു കെട്ടുക, എള്ളിടുക, പുഞ്ചേല മുക്കുക, മറ്റും കൂലി ചേകവും ഉണ്ടു.

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു അതിൽ വെള്ളാളസ്സ്വരൂപത്തിൽ പേരുകൾ തങ്ങൾ എന്നും കമ്മൾ എന്നും കുറുപ്പെന്നും പണിക്കർ എന്നും നായകൻ നായർ എന്നും അടിയോടി നമ്പിയാർ ചെല്ലട്ടന്മാർ തലച്ചെണ്ണൊർ തലപ്പെണ്ണൊർ മേനോക്കി മേനൊൻ അപ്പൻ എന്നും അമ്മൊന്മാർ അമ്മാവൻ എന്നും ഓരോ സ്വരൂപത്തിങ്കൽ ഓരൊ പേർ പറയുന്നു. ഈ തറവാട്ടുകാർ ഒക്കയും ൧൧[1] കിരിയത്തിൽ ഉളവായുള്ളവരാകുന്നു ൧. മുതുക്കിരിയം, ൨. ഇളങ്കിരിയം, ൩. അടുങ്കുടിക്കിരിയം, ൪. അമയങ്ങലത്തുകിരിയം, ൫. എടത്തു കുടികി, ൬. നെല്ലുളികി, ൭. നീലഞ്ചെരികി, ൮. ഇടിമകി, ൯. മമ്പാടുകി, ൧0. തിരുമങ്ങലത്തുകി, ൧൧. പുത്തുർകി ഇതിൽ കിഴിഞ്ഞു പോയ പരിഷകൾ ചാർന്നു പരിഷകൾ നാലുവർണ്ണത്തിൽ ചാർന്നവർ ഉണ്ടു: സാമന്തർക്കും ചാർന്നവരുണ്ടു എന്നു പറകകൊണ്ടു ൫ എന്നും നാലെന്നും പറയുന്നു. അകത്തു ചാർന്നവർ, പുറത്തുചാർന്നവർ, പരപ്പൂവർ, പ്രഭുസേവകർ പള്ളിച്ചേകവർ, പള്ളിച്ചാന്മാർ, മടവർ എന്നിങ്ങിനെ ഉള്ളവർ ക്ഷേത്രത്തിലും എടത്തിലും മടത്തി----

  1. ഗൃഹത്തിൽ
"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/63&oldid=162296" എന്ന താളിൽനിന്ന് ശേഖരിച്ചത്