താൾ:Keralolpatti The origin of Malabar 1868.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഴുന്നെള്ളിക്ക, ദേവസ്വം ക്ഷേത്രം ദേവനേയും പരിപാലിച്ചു സൂക്ഷിക്ക. സോമാനം കഴുക പുറപ്പൊതുവാൾ വഴിപാടു വാങ്ങി കൊടുക്ക, ഇല വിറകു പാൽ തേൻ നെയ്യിത്യാദി ഒരുക്കുക. ഭഗവതി സേവയിൽ ശക്തിപൂജ ചെയ്യുന്നവർക്കു പിടാരന്മാർ പിഷാരകന്മാർ എന്നും അടിയാന്മാര അടിമൾ എന്നും ഓരൊ പേരുണ്ടു. പുഷ്പകൻ നമ്പിയച്ചനും ദേവന്നു പൂകൊടുക്ക, മാലകെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു കൊള്ളുക, അവന്റെ ഭാർയ്യക്ക് ബ്രാഹ്മിണി എന്നു പേർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണിക്ക് വെളിച്ചടങ്ങു പാടുക തന്നെ ജീവിതം. പിഷാരോടിക്ക് സന്യാസിയുടെ ആചാരവും ക്ഷേത്രത്തിങ്കൾ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു, കൈലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു, അവന്റെ പക്കലാക്കിയ സ്ത്രീക്കു അടിച്ചു തളി പ്രധാനമാക്കി വാരിയത്തി എന്നു പേരും വാരിജാതിക്ക ക്ഷത്രിയരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു. ഇതിൽ പെറ്റും പിറന്നും ഉണ്ടായവർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെത് എന്നു പറയുന്നു.ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പേർ. ഈശ്വരകഥകളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാണങ്ങളും വായിക്ക, കൂത്താടുക കൂത്തു പറയിക്ക, അവർക്ക് പല കർമ്മങ്ങൾക്കായിട്ടും ചാർന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു; അവർ നമ്പിയാർ, അതിൽ ഇളയതു ശ്രദ്രർക്കു ശ്രാദ്ധത്തിന്നു ചോറുവെപ്പിച്ചു വാങ്ങുക. മൂസ്സതു ഊരിലെ പരിഷ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/61&oldid=162294" എന്ന താളിൽനിന്ന് ശേഖരിച്ചത്