Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഉളിയനൂർ ൫൦൦൦, ചെങ്ങനോടു ൫൦൦൦, ഐരാണിക്കുളം ൪൦൦൦, മൂഷികക്കുളം ൧൦൦൦, കഴുതനാടു ൧൦൦൦ ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗോത്രത്തിൽ ചിലരെ അവരോധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ കല്പിച്ചു; ൩൬൦൦൦ ബ്രാഹ്മണരും കൂട ചെന്നു, ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു, അവരുടെ സംവാദത്താൽ ശ്രീപരശുരാമനോട് ആയുധം വാങ്ങി, അവൻ ആയുധപ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. കന്യാകുമാരി ഗോകർണ്ണപർയ്യന്തം കേരളം ൧൬൦ കാതം ഭൂമി വാണു രക്ഷിച്ചു കൊൾക" എന്നു പറഞ്ഞു, വാളിന്മേൽ നീർ പകർന്നു കൊടുക്കയും ചെയ്തു. അവർ ൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു. ഭരദ്വാജഗോത്രത്തിലുള്ളവർ ശ്രീ പരശുരാമനോടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന ആയുധം വാങ്ങി എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു, ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളും ഭൂമിയും വാങ്ങുക ഹേതുവായിട്ട വാഴുവർ എന്നവരെ പേരും ഇട്ടു; അവർ ഒരുത്തരെ കൊല്ലുവാനും ഒരുത്തരെ സമ്മതിപ്പിക്കേണ്ട.

(മുമ്പിനാൽ ആയുധം വാങ്ങിയതു: ൧ ഇടപ്പള്ളി നമ്പിയാതിരി, പിന്നെ ൨ വെങ്ങനാട്ട നമ്പിയാതിരി, ൩ കനിത്തലപ്പണ്ടാല, ൪. പുതുമനക്കാട്ടു നമ്പിയാതിരി, ൫, ഇളമ്പയിലിണ്ടാല, ൬. പുന്നത്തൂർ നമ്പിടി, ൭. തലയൂർ മൂസ്സതു, ൮. പിലാന്തോളി മൂസ്സതു, ൯ ചൊഴത്ത ഇളയതു, ൧൦. കുഴിമണ്ണു മൂസ്സതു, ൧൧. കല്ലുക്കാട്ട, ഇളയതു, ൧൨. പൊന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി കല്പിച്ച) "തങ്ങൾ" എന്നു പറ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/5&oldid=162281" എന്ന താളിൽനിന്ന് ശേഖരിച്ചത്