താൾ:Keralolpatti The origin of Malabar 1868.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വാൻ കാരണം തപശ്ശക്തി എന്നു ചിലർ നിരൂപിച്ചിരിക്കുന്നു, അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ ഗോത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയ കാരണം വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦ ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു.

അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീഡിപ്പിച്ച സർപ്പങ്ങൾക്ക് എല്ലാടവും ഓരൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു. നിങ്ങൾക്ക് അവർ സ്ഥാന ദൈവവും പരദേവതയുമായിരുന്നു രക്ഷിക്കേണം എന്നു കല്പിച്ചു, അവർക്ക് ബ്രഹ്മസ്വത്താൽ ഓരൊ ഓഹരി കൊടുത്തു, പ്രസാദത്തെയും വരുത്തി, അവർക്ക് ബലിപൂജാകർമ്മങ്ങളെ ചെയ്തു പരിപാലിച്ചു കൊൾക എന്നരുളി ചെയ്തു. അവരെ സ്ഥാനദൈവമാക്കി വെച്ചു; കേരളത്തിൽ സർപ്പപീഡയും പോയി. അതിന്റെ ശേഷം ആയുധപാണികൾക്ക് കേരളത്തിൽ ൧൦൦൮ നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി, അനേകം കളരിപ്പരദേവതമാരെയും സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും കഴിപ്പിച്ചു, സമുദ്രതീരത്തു ദുർഗ്ഗാദേവിയേയും പ്രതിഷ്ഠിച്ചു, മലയരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു, നാഗവും ഭൂതവും പ്രതിഷ്ഠിച്ചു, ഭൂമിയിൽ കനകചൂർണ്ണം വിതറി, അമർത്തു കനകനീർ സ്ഥാപിച്ചു, രാശിപ്പണം അടിപ്പിച്ചു നിധിയും വെച്ചു, അങ്ങിനെ ഭൂമിക്കുള്ള ഇളക്കം തീർത്തു മാറ്റി ഇരിക്കുന്നു.

അതിന്റെ ശേഷം "ആർയ്യബ്രാഹ്മണർ മലയാളത്തിൽ ഉറച്ചിരുന്നു പോൽ" എന്ന് കേട്ടു മുമ്പിൽ സർപ്പ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/6&oldid=162292" എന്ന താളിൽനിന്ന് ശേഖരിച്ചത്