താൾ:Keralolpatti The origin of Malabar 1868.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പത്തും; പറപ്പൂർ, ഐരാണിക്കുളം, മൂഷികക്കുളം, ഇരിങ്ങാടിക്കോടു, അടപ്പൂർ, ചെങ്ങനോടു, ഉളിയനൂർ, കഴുതനാടു, കഴച്ചൂർ, ഇളിഭ്യം, ചമുണ്ഡ, ആവടിപുത്തൂർ, ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക, കിടങ്ങൂർ, കാരനല്ലൂർ, കവിയൂർ, എറ്റുളനിയൂർ, നില്മണ്ണ, ആണ്മണി, ആണ്മളം, തിരുവല്ലായി, ചെങ്ങനിയൂർ, ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിരച്ചു മുമ്പിൽ കുടുമ വെപ്പിച്ചു "പൂർവ്വശിഖ പരദേശത്തു നിഷിദ്ധം എന്നു ചൊല്ലി, മുമ്പിൽ കുടുമ വെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതികൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമ വെച്ചത്, അതിന്റെ ശേഷം ആറുപതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മക്ഷത്രമായി നിങ്ങൾ അനുഭവിച്ചു കൊൾക" എന്നു പറഞ്ഞു കൊടുക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.

അതിന്റെ ശേഷം ഭൂമി രക്ഷിക്കേണം എന്ന് കല്പിച്ചു "നിങ്ങൾക്ക് ആയുധപ്രയോഗം വേണമെല്ലൊ അതിന്നു എന്നോട് ആയുധം വാങ്ങി കൊൾക" എന്ന ൬൪ലിലുള്ളവരോട് ശ്രീപരശുരാമൻ അരുളിചെയ്താറെ, എല്ലാവരും കൂടെ നിരൂപിച്ചു കല്പിച്ചു, "ആയുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂറില്ലാതെ പൊം; വേദോച്ചാരണത്തിന്നു യോഗ്യമില്ല, ബ്രാഹ്മണരാകയും അനേകം കർമ്മങ്ങൾക്കൊക്കയും വൈകല്യവുമുണ്ടു എന്നു കല്പിച്ചു, ൬൪ ലിൽ പെരിഞ്ചെല്ലൂർ ൩൦൦൦, പൈയനൂർ ൨൦൦൦, പന്നിയൂർ ൪൦൦൦, പറപ്പൂർ ൫൦൦൦, ചെങ്ങന്നിയൂർ ൫൦൦൦, ആലത്തൂർ ൧൦൦൦,


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/4&oldid=162270" എന്ന താളിൽനിന്ന് ശേഖരിച്ചത്